ഗുരു ചേമഞ്ചേരിയെ ആദരിച്ചു

സുല്‍ത്താന്‍ ബത്തേരി: പത്മശ്രീ പുരസ്‌കാര ജേതാവ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ ഭാരതീയ വിദ്യാഭവന്‍ ആദരിച്ചു. 10,12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വിദ്യാഭവന്‍ ചെയര്‍മാന്‍ കെ.ജി. ഗോപാലപിള്ള പൊന്നാട അണിയിച്ചു. വിദ്യാഭവന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. വിജയകുമാർ, സെക്രട്ടറി കെ.കെ. വാസുദേവൻ, പ്രിന്‍സിപ്പല്‍ രേഖ എസ്. നായർ, വൈസ് പ്രിന്‍സിപ്പല്‍ സജിത വിന്‍സ​െൻറ്, പി.ടി.എ പ്രസിഡൻറ് അജയ് ഉമ്മന്‍ എന്നിവര്‍ ഗുരുവിന് ഉപഹാരം നല്‍കി. പ്രധാനാധ്യാപിക വി. ഇന്ദിര, വനജ ഉണ്ണികൃഷ്ണന്‍, അനില്‍ കൊട്ടാരം, ബാബു കട്ടയാട്, ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു. MONWDL3 ബത്തേരി ഭാരതീയ വിദ്യാഭവന്‍ ഗുരു ചേമഞ്ചേരിയെ ആദരിച്ചപ്പോള്‍ ഒയിസ്‌ക മഴക്കൊയ്ത്ത് തുടങ്ങി സുല്‍ത്താന്‍ ബത്തേരി: ഒയിസ്‌കയുടെ നേതൃത്വത്തില്‍ മഴവെള്ളം ശുദ്ധീകരിച്ച് കിണറ്റില്‍ സംഭരിക്കുന്ന മഴക്കൊയ്ത്തിന് തുടക്കമായി. ദൊട്ടപ്പന്‍ കുളത്തുള്ള തേജസ് റെസിഡൻറ്സ് അസോസിയേഷനുമായി ചേര്‍ന്നുള്ള ആദ്യപ്രവൃത്തി നഗരസഭ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. പ്രഫ. തരിയത്ത് അധ്യക്ഷത വഹിച്ചു. പ്രഫ. ഡോ. തോമസ് തേവര ക്ലാസെടുത്തു. വിനയകുമാര്‍ അഴിപ്പുറത്ത്, പി.എന്‍. ശിവന്‍, സത്യനാഥന്‍, നദീര്‍, ഷാജന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. MONWDL4 ബത്തേരി ഒയിസ്‌കയുടെ മഴവെള്ള ശുദ്ധീകരണ ടാങ്ക് സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു പഴമ കാത്ത് പുതുമയോടെ 'പൂഴിക്കുത്തി'ലെ നോമ്പുതുറ സുല്‍ത്താന്‍ ബത്തേരി: എരുമാട് അങ്ങാടിയിെല പൂഴിക്കുത്ത് ഹോട്ടല്‍ നോമ്പുതുറ വിഭവങ്ങളുടെ കലവറയാണ്. 35 വര്‍ഷം മുമ്പ് ഹോട്ടല്‍ തുടങ്ങിയതു മുതല്‍ ഉടമ കുഞ്ഞായിന്‍ റമദാൻ മാസത്തില്‍ പ്രത്യേകം നോമ്പുതുറ വിഭവങ്ങളും ഒരുക്കിയിരുന്നു. കേരള--തമിഴ്‌നാട് അതിര്‍ത്തിയിലെ ഈ ഹോട്ടല്‍ നോമ്പുകാലത്ത് തമിഴര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. കാലം മാറിയതനുസരിച്ച് വിഭവങ്ങളും സ്വാദുകളും മാറിയെങ്കിലും നോമ്പുതുറ വിഭവങ്ങള്‍ക്ക് എരുമാട്, താളൂര്‍, ചുള്ളിയോട് എന്നിവിടങ്ങളിലുള്ളവര്‍ ഇന്നും പൂഴിക്കുത്തിന് തന്നെയാണ് ആദ്യ പരിഗണന നല്‍കുന്നത്. പണ്ട് നോമ്പുതുറ ഇന്നത്തേതു പോലെ വിഭവസമൃദ്ധമായിരുന്നില്ലെന്ന് അഭിനേതാവ് കൂടിയായ കുഞ്ഞായിന്‍ പറഞ്ഞു. തരിക്കഞ്ഞിയും നെയ്യപ്പവും പത്തിരിയുമെല്ലാണ് അന്നത്തെ പ്രധാന വിഭവങ്ങള്‍. മുമ്പ് പള്ളികളില്‍ നോമ്പുതുറക്ക് ഭക്ഷണം നല്‍കിയിരുന്നില്ല. അതിനാല്‍, പണികഴിഞ്ഞ് പള്ളിയിലെ നിസ്‌കാരത്തിനുശേഷം നോമ്പുതുറക്കുന്നതിനായി പൂഴിക്കുത്തിലേക്കെത്തിയിരുന്നവര്‍ നിരവധിയായിരുന്നു. രണ്ടോ മൂന്നോ വിഭവങ്ങള്‍കൊണ്ടായിരുന്നു നോമ്പുതുറ നടത്തിയിരുന്നത്. ചക്കയും മാങ്ങയും കപ്പയും കൊണ്ടുള്ള വിഭവങ്ങൾ മിക്ക വീടുകളിലും സുലഭമായിരുന്നു. ഇന്ന് വിഭവങ്ങളുടെ എണ്ണം കൂടിയെന്നും ഭക്ഷണ ദാരിദ്ര്യം ഇല്ലാതായെന്നും കുഞ്ഞായിന്‍ പറഞ്ഞു. ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോൾ മുതല്‍ പണമില്ലാത്തവനും നോമ്പുതുറ സമയത്ത് സൗജന്യമായി ഭക്ഷണം നല്‍കിയിരുന്നത് ഇന്നും തുടരുന്നു. നോമ്പുതുറക്ക് നിരവധി പുതിയ വിഭവങ്ങള്‍ വന്നെങ്കിലും തരിക്കഞ്ഞി, പത്തിരി, കോഴിക്കറി എന്നിവ ഇല്ലാതെ നോമ്പുതുറക്കാറില്ലെന്നും കുഞ്ഞായിന്‍ പറയുന്നു. MONWDL5 എരുമാട് പൂഴിക്കുത്ത് ഹോട്ടലിലെ നോമ്പുതുറ വിഭവങ്ങള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.