ബസ്​സ്​റ്റാൻഡ് സ്വകാര്യ വാഹന പാർക്കിങ്ങിന്; യാത്രക്കാർ പെരുവഴിയിൽ

പണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും നിരവിൽപുഴ ബസ്സ്റ്റാൻഡ് ഉപയോഗിക്കാതെ കിടക്കുകയാണ് വെള്ളമുണ്ട: സ്വകാര്യ വാഹനങ്ങൾ നിർത്തിയിടാനുള്ള ഇടമായി ബസ്സ്റ്റാൻഡ് മാറിയപ്പോൾ യാത്രക്കാർ പെരുവഴിയിൽ. തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽപുഴ ബസ്സ്റ്റാൻഡാണ് പണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഉപയോഗിക്കാതെ നോക്കുകുത്തിയായത്.13 വർഷം മുമ്പ് തുടങ്ങിെവച്ച ബസ്സ്റ്റാൻഡ് നിർമാണം പണി പൂർത്തിയാക്കി ഒരു വർഷം മുമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ, ഉദ്ഘാടന മാമാങ്കം നടത്തി അധികൃതർ പോയതല്ലാതെ ബസ്സ്റ്റാൻഡിൽ ബസുകൾ ഇതുവരെ കയറിയിട്ടില്ല. ബസ്സ്റ്റാൻഡിനോടനുബന്ധിച്ച് നിർമിച്ച കംഫർട്ട് സ്റ്റേഷനും ഷോപ്പിങ് കോംപ്ലക്സ് കെട്ടിടവും കാട്കയറി തുടങ്ങി. പതിറ്റാണ്ടുകളായി നാട്ടുകാരുടെ ആവശ്യമായിരുന്നു വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ബസ്സ്റ്റാൻഡ്. കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കുന്ന കുറ്റ്യാടി ചുരം റോഡ് കടന്നുപോകുന്നത് ഇതിലൂടെയാണെങ്കിലും യാത്രക്കാർക്ക് ഒരു സൗകര്യവും പഞ്ചായത്ത് ലഭ്യമാക്കിയിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ച രണ്ടു ശൗചാലയങ്ങൾ യാത്രക്കാർക്ക് ഉപകാരപ്പെടുന്നില്ല. സ്ത്രീകളടക്കമുളള യാത്രക്കാർ ഇതുമൂലം ബുദ്ധിമുട്ടുകയാണ്. മഴതുടങ്ങിയതോടെ കയറിനിൽക്കാൻപോലും സ്ഥലമില്ലാതെ റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്. ടൗണിലെത്തി തിരിച്ചു പോകുന്ന ബസുകളടക്കം സമീപത്തെ പാലത്തിനരികിൽ റോഡിലാണ് നിർത്തിയിടുന്നത്. ലക്ഷങ്ങൾ മുടക്കി നിർമിച്ച എല്ലാ സൗകര്യങ്ങളോടും കൂടി നിർമിച്ച ബസ്റ്റാൻഡ് അധികൃതരുടെ അനാസ്ഥകാരണം നോക്കുകുത്തിയാവുമ്പോഴാണ് വർഷങ്ങളായി യാത്രക്കാർ മഴനനഞ്ഞ് റോഡിൽ നിൽക്കേണ്ടിവരുന്നത്. MONWDL7 നിരവിൽ പുഴ ബസ്സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു വയോജന കർഷകവേദി കലക്ടറേറ്റ് മാർച്ച് നാളെ കൽപറ്റ: ഹരിതസേന ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വയോജന കർഷകവേദി 14ന് കലക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കർഷക പെൻഷൻ കുടിശ്ശിക ഉടൻ നൽകുക, 10 ഏക്കറിൽ താഴെയുള്ള മുഴുവൻ കർഷകർക്കും 6000 രൂപ പെൻഷൻ അനുവദിക്കുക, ഉദ്യോഗസ്ഥരുടെയും കർഷകരുടേയും പെൻഷൻ ഏകീകരിക്കുക, വയോജന കർഷകർക്ക് സൗജന്യ യാത്രാസൗകര്യം അനുവദിക്കുക, സൗജന്യ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുക, വയോജന കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുക, മൊബൈൽ ചികിത്സ സൗകര്യം ഏർപ്പെടുത്തുക, വന്യമൃഗശല്യത്തിൽ നിന്നും കർഷക‍​െൻറ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാളെ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തുന്നത്. രാവിലെ പത്തുമണിക്ക് കൽപറ്റ എസ്.കെ.എം.ജെ. ഹൈസ്കൂൾ പരിസരത്തുനിന്നും മാർച്ച് ആരംഭിക്കും. വാർത്തസമ്മേളനത്തിൽ വയോജന കർഷകവേദി ജില്ല പ്രസിഡൻറ് സി.യു. ചാക്കോ, സെക്രട്ടറി എം.എ. അഗസ്റ്റിൻ, ജോയൻറ് സെക്രട്ടറി എ.കെ. നാരായണൻ, ഹരിതസേന ജില്ല പ്രസിഡൻറ് എം. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രവർത്തക സംഗമം മാനന്തവാടി: - കോൺഗ്രസ് തൃശ്ശിലേരി മണ്ഡലം പ്രവർത്തക സംഗമം ഡി.സി.സി. പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മദ്യനയം അട്ടിമറിച്ചതിലൂടെ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ് എൽ.ഡി.എഫ് ശ്രമിക്കുന്നതെന്നും, മദ്യരാജാക്കന്മാരുടെ വിനീത ദാസനായി പിണറായി വിജയൻ മാറിയെന്നും, ഇതിനെതിരെ സാക്ഷരകേരളം പ്രതികരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് റഷീദ് തൃശിലേരി അധ്യക്ഷത വഹിച്ചു. അഡ്വ. എൻ.കെ. വർഗീസ്, ഏക്കണ്ടി മൊയ്തൂട്ടി, പി.വി. ജോർജ്ജ്, എം.ജി. ബിജു, പത്മനാഭൻ തിരുനെല്ലി എന്നിവർ സംസാരിച്ചു. MONWDL8 കോൺഗ്രസ് തൃശ്ശിലേരി മണ്ഡലം പ്രവർത്തക സംഗമം ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.