കൽപറ്റ: ബ്രഹ്മഗിരി മലബാര്‍ മീറ്റിെൻറ പുതിയ കോള്‍ഡ് സ്റ്റോറേജിെൻറയും മാര്‍ക്കറ്റിങ് ഹബ്ബിെൻറയും ഉദ്ഘാടനം കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ചൊവാഴ്ച നടക്കുമെന്ന് ബ്രഹ്മഗിരി ഡയറക്ടര്‍ സി.കെ. ശിവരാമന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്ത് മണിക്ക് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 80 ടണ്‍ ശീതീകരിച്ച മാംസം സൂക്ഷിക്കാനുള്ള ശേഷിയുള്ളതാണ് കോള്‍ഡ് സ്‌റ്റോറേജ്. 6.2 ലക്ഷം രൂപ മുടക്കി നവീകരിച്ച സ്‌റ്റോറേജ് പൂർണമായും പ്രവർത്തന സജ്ജമായി. കോള്‍ഡ് സ്‌റ്റോറേജിനോട് ചേര്‍ന്ന് ബ്രഹ്മഗിരിയുടെ ഫാര്‍മേഴ്‌സ് സൂപ്പര്‍മാര്‍ക്കറ്റും മലബാര്‍ ഫിഷ് എന്ന പേരില്‍ ഇറക്കുന്ന മീനിെൻറ വിതരണവും ഇവിടെ നിന്നും നടത്തും. മലബാർ ജില്ലകളിലെ മലബാർ മീറ്റ് ഔട്ട്ലെറ്റുകളിലേക്കും, ഹോട്ടൽ, കാറ്ററിങ് യൂനിറ്റുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുമുള്ള മാംസ വിതരണം ശക്തിപ്പെടുത്തുന്നതിനുവേണ്ടി മലബാർ മീറ്റ് ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്ന മാംസ ഉൽപന്നങ്ങൾ ഈ കോൾഡ് സ്‌റ്റോറേജിൽ എത്തിച്ച് സൂക്ഷിക്കാനും ആവശ്യാനുസരണം മലബാറിലെ ജില്ലകളിലേക്ക് വിതരണത്തിന് അയക്കാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. സി.ഇ.ഒ. ടി.ആര്‍. സുജാത, ജനറല്‍ മാനേജര്‍ അനു സ്കറിയ, ഡോ. ജെറീഷ്, ശ്യാംജിത്ത് ദാമു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. ചന്ദ്രിക കാത്തിരിപ്പ് തുടരുന്ന; മുംബൈയിൽ കാണാതായ മകനുവേണ്ടി കൽപറ്റ: 'ഇന്നെല്ലങ്കിൽ നാളെ, മരിക്കുന്നതിന് മുെമ്പങ്കിലും തന്നെ കാണാൻ മകൻ വരും'. പ്രായത്തിെൻറ അവശതകൾ ശരീരത്തെ തളർത്തി തുടങ്ങിയെങ്കിലും വർഷങ്ങൾക്ക് മുമ്പ് മുംബൈയിൽ കാണാതായ മകനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് 61-കാരിയായ ചന്ദ്രിക. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതികളിലാണ് ബത്തേരി മൂലങ്കാവ് കരുവള്ളിക്കുന്ന് തണ്ടായം പറമ്പിൽ ചന്ദ്രികയെന്ന വൃദ്ധയുടെ പ്രതീക്ഷ. പ്രദേശവാസിയായ ഷിജുവിനൊപ്പമാണ് ചന്ദ്രികയുടെ മകൻ ബിനു 2012 ൽ മുംബൈയിലേക്ക് പോയത്. ഒരു തവണയാണ് ബിനു നാട്ടിലേക്ക് വിളിച്ചത്. പിന്നീട് ഒരു വിവരവുമില്ല. ഭർത്താവ് ചന്ദ്രൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചതോടെ ഏറെ ദുരിതങ്ങൾ സഹിച്ചാണ് ചന്ദ്രിക മകനെ വളർത്തിയത്. ബിനു ജോലിക്കുപോകാൻ തുടങ്ങിയതോടെ ചന്ദ്രികയുടെ ദുരിതങ്ങൾക്ക് ശമനമായി തുടങ്ങി. ഇതിനിടെയാണ് ബിനുവിെൻറ വിവാഹം നടന്നത്. എന്നാൽ, ദുരന്തങ്ങൾ ചന്ദ്രികയെ വേട്ടയാടിക്കൊണ്ടിരുന്നു. ഭാര്യ ആത്മഹത്യ ചെയ്തതിനുശേഷം 11 വർഷക്കാലം അമ്മയോടും മകനുമൊപ്പമായിരുന്നു ബിനു കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് 2011ൽ അയൽവാസി ഷിജുവിനൊപ്പം മുംബൈയിൽ ജോലിക്ക് പോകുന്നത്. അവിടുന്നിങ്ങോട്ട് മകനുവേണ്ടിയുള്ള ചന്ദ്രികയുടെ കാത്തിരിപ്പ് തുടരുകയാണ്. മുംബൈ കല്യാൺപേട്ട് പൊലീസ് സ്റ്റേഷനിലുൾെപ്പടെ പരാതി നൽകിയെങ്കിലും അനുകൂലമായ മറുപടികളൊന്നും ലഭിച്ചിട്ടില്ലെന്ന് ചന്ദ്രിക പറയുന്നു. ബിനുവിെൻറ മകൻ ശരത്തിെൻറ സംരക്ഷണയിലാണ് ചന്ദ്രികയിപ്പോൾ കഴിയുന്നത്. ബിനുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശകമീഷനിലും നോർക്കയിലും പരാതി നൽകിയിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ ശരത് പറഞ്ഞു. ചന്ദ്രിക തന്നെ പൊലീസിലും ജില്ല കലക്ടർക്കും പരാതി നൽകിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമീഷനും പ്രവാസി കേരളീയ വകുപ്പും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഹാരാഷ്ട്ര ഡി.ജി.പി, മുംബൈ നോൺ െറസിഡൻഷ്യൽ െഡവലപ്മെൻറ് ഓഫിസർ എന്നിവരെയെല്ലാം വിവരമറിയിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും പ്രതീക്ഷ കൈവിടാതെ മകനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ചന്ദ്രിക. MONWDL21 binu പുൽപള്ളി ജലനിധി പദ്ധതി: ആരോപണങ്ങൾ വസ്തുതാവിരുദ്ധമെന്ന് ഭരണസമിതി നേതൃത്വം പുൽപള്ളി: ഗ്രാമപഞ്ചായത്തിൽ നടപ്പാക്കി വരുന്ന ജലനിധി പദ്ധതിയെ സംബന്ധിച്ച് ചിലർ ഉയർത്തുന്ന ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്ന് ഭരണസമിതി നേത്യത്വം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2013-14 സാമ്പത്തികവർഷത്തിൽ ആരംഭിച്ച ജലനിധി പദ്ധതി 2016 മാർച്ചിൽ പൂർത്തീകരിക്കണമായിരുന്നു. 2013ൽ ജലനിധി എഗ്രിമെൻറിൽ ഏർപ്പെട്ട അന്നത്തെ ഭരണസമിതി അവരുടെ അവശേഷിച്ച ഭരണ കാലയളവിൽ ഒരുവിധ പ്രവർത്തനങ്ങളും നടത്തിയില്ല. അതിനുപകരം സഹായസംഘടനയെ കണ്ടെത്തുകയും പ്രവർത്തിയേറ്റെടുക്കുന്ന കരാറുകാരനെ കണ്ടെത്തുകയും ചെയ്യാൻ മാത്രമാണ് രണ്ടു വർഷക്കാലം ചെലവഴിച്ചത്. എഗ്രിമെൻറ് െവച്ചതിനുശേഷം കോടിക്കണക്കിനു രൂപയുടെ പൈപ്പുകളും ഫിറ്റിങ്ങുകളും വാങ്ങിക്കൂട്ടുന്ന കാര്യത്തിൽ അമിതോത്സാഹം കാണിക്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കരാറുകാരനെകൊണ്ട് പഞ്ചായത്ത് റോഡുകളുടെ വശങ്ങളിലൂടെ ട്രഞ്ച്കീറി കുറേ പൈപ്പുകൾ മണ്ണിനടിയിൽ സ്ഥാപിക്കാൻ മാത്രമാണ് മുൻ ഭരണസമിതിക്ക് കഴിഞ്ഞത്. ഇപ്പോഴത്തെ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷമാണ് നിർമാണ പ്രവൃത്തികൾക്ക് വേഗത വന്നത്. എല്ലാ നിർമാണ പ്രവർത്തനങ്ങളും രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും. ജില്ലയിൽ ആരംഭിച്ച ജലനിധി പദ്ധതികളിൽ ഏറ്റവും വേഗതയിൽ നീങ്ങുന്നത് പുൽപള്ളിയിൽ ആണെന്ന് ലോകബാങ്ക് പ്രതിന്ധികൾ, പി.എം.യു, ആർ.പി.എം.യു എന്നിവർ അംഗീകരിച്ചിട്ടുണ്ട്. കേരള വാട്ടർ അതോറിറ്റിയുടെ പ്രവൃത്തിയായ അതിരാറ്റുകുന്ന് - മൻമതമൂല പൈപ്പ് ലൈയിൻ ഈ മാസം 20നകം പൂർത്തീകരിക്കുമെന്നും ഭരണസമിതി വ്യക്തമാക്കി. വാർത്ത സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രകാശ്, വൈസ് പ്രസിഡൻറ് കെ.ജെ. പോൾ, പഞ്ചായത്ത് അംഗങ്ങളായ പി. എ. മുഹമ്മദ്, സിന്ധു ബാബു, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.