മനുഷ്യർക്ക് തണലാകലാണ് മതവിശ്വാസത്തിെൻറ കാതൽ -മന്ത്രി കെ.ടി. ജലീൽ വടകര: മതവിശ്വാസത്തിെൻറ കാതൽ മനുഷ്യർക്ക് തണലാവുക എന്നതാണെന്നും പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾ നാടിെൻറ മതനിരപേക്ഷതയുടെ കേന്ദ്രങ്ങളാണെന്നും മന്ത്രി കെ.ടി. ജലീൽ. വില്യാപ്പള്ളി വെട്ടം പാലിയേറ്റിവ് കെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാടിെൻറ മതേതരത്വം വീണ്ടെടുക്കാൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കേ കഴിയൂ. പാലിയേറ്റിവ് മേഖലകളെ സഹായിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിൽ പദ്ധതികൾ ഉണ്ടാകണം. പകൽവീടുകൾ സംരക്ഷിച്ച് പ്രവർത്തിക്കുന്നവർക്ക് ഓണറേറിയം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഒറ്റപ്പെടുന്നവരുടെ ഇടയിലെ പ്രകാശ ഗോപുരങ്ങളാണ് പെയിൻ പാലിയേറ്റിവ് പ്രവർത്തകരെന്നും മന്ത്രി കൂട്ടിച്ചേർത്തു. വില്യാപ്പള്ളി ഷോപ്പിങ് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. വീൽചെയർ വിതരണം ജില്ല ആശുപത്രി വികസന സമിതി അംഗം സി. ഭാസ്കരൻ നിർവഹിച്ചു. വെട്ടം പാലിയേറ്റിവ് കെയർ സെക്രട്ടറി ബിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്തംഗം ആർ. ബലറാം, വി.പി. റിഷ, ഹാജറ, കൊടക്കാട്ട് ബാബു, രജിത കോളിയോട്ട്, ടി. ഭാസ്കരൻ, കൊടക്കലാണ്ടി കൃഷ്ണൻ, പുത്തലത്ത് ഇബ്രാഹീം, ഡോ. വി.പി. ഗിരീഷ് ബാബു, ഡോ. പിയൂഷ് നമ്പൂതിരി, ഡോ. സൂപ്പി കയനാടത്ത്, വി. ബാലൻ, മലയിൽ ഇബ്രാഹിം ഹാജി, കെ.എം. ബാബു എന്നിവർ സംസാരിച്ചു. പൂത്തോളി കുഞ്ഞബ്ദുല്ല ഹാജി നന്ദി പറഞ്ഞു. കൂട്ടങ്ങാരം പേരോട് കുടുംബാംഗങ്ങൾ വെട്ടം പാലിയേറ്റിവ് കെയറിന് നൽകിയ വാഹനത്തിെൻറ താക്കോൽ മന്ത്രി ചടങ്ങിൽ ഏറ്റുവാങ്ങി. പി.എസ്.സി കോച്ചിങ് ആരംഭിച്ചു വില്യാപ്പള്ളി: തിരുമന കളിയരങ്ങിെൻറ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി കോച്ചിങ് ആരംഭിച്ചു. തിരുമന എൽ.പി സ്കൂളിൽ നടന്ന പരിപാടി എം.എം. സുധാകരൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഒ.എം. സിന്ധു അധ്യക്ഷത വഹിച്ചു. എം. ബാലകൃഷ്ണൻ, സത്യഭാമ അന്തർജനം, മാണിക്കോത്ത് കുഞ്ഞിരാമൻ, പി. മനോജ് കുമാർ, പി.പി. രമേശൻ, മുണ്ടോളി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എല്ലാ ഞായറാഴ്ചകളിലുമാണ് ക്ലാസ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. റിലീഫ് വിതരണം വില്യാപ്പള്ളി: ടൗൺ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 400 കുടുംബങ്ങൾക്ക് അരി വിതരണം നടത്തി. ചടങ്ങിൽ വട്ടക്കണ്ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ആർ. യൂസഫ് ഹാജി ഉദ്ഘാടനം ചെയ്തു. കെ.സി. കുഞ്ഞബ്ദുല്ല ഹാജി, കടുവപ്പാണ്ടി കുഞ്ഞമ്മദ്, കണ്ണോത്ത് മൊയ്തു ഹാജി, ടി.കെ. കുഞ്ഞബ്ദുല്ല ഹാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.