തിരുവള്ളൂർ: പഞ്ചായത്തിലെ പ്രധാന ടൗണുകളായ തിരുവള്ളൂരിലും തോടന്നൂരിലും ഇടക്കിടെ ഉണ്ടാകുന്ന അക്രമസംഭവങ്ങൾക്ക് കാരണം ചെറിയപ്രശ്നങ്ങൾ പരിഹരിക്കുന്നതിലുണ്ടാകുന്ന വീഴ്ചയും സമാധാനകമ്മിറ്റികൾ നിർജീവമായതും. പ്രശ്നങ്ങൾക്കുശേഷം സമാധാനകമ്മിറ്റികൾ രൂപവത്കരിക്കുമെങ്കിലും പിന്നീട് അതിെൻറ പ്രവർത്തനം നിലക്കുന്നു. പാർട്ടിനേതൃത്വങ്ങൾക്ക് അണികളെ നിയന്ത്രിക്കാനാകാത്തതും പ്രശ്നങ്ങൾ ആളിക്കത്താൻ ഇടയാക്കുന്നു. കഴിഞ്ഞദിവസം ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിലെ മെംബർഷിപ് വിതരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് അക്രമസംഭവമായി വളർന്നത്. പ്രശ്നം പരിഹരിക്കാൻ അന്നുതന്നെ സർവകക്ഷിയോഗം ചേർന്നെങ്കിലും സമാധാനം നേതൃതലത്തിൽ മാത്രം ഒതുങ്ങി. സമാധാനശ്രമങ്ങൾ താഴേത്തട്ടിലെത്തിക്കാൻ സി.പി.എം-ലീഗ് രാഷ്ട്രീയ നേതൃത്വത്തിനായില്ല. സന്ധ്യയോടെ പ്രതിഷേധപ്രകടനങ്ങൾ നടക്കുകയും അക്രമങ്ങൾ വ്യാപകമാവുകയുമായിരുന്നു. അക്രമം തിരുവള്ളൂരിൽ മാത്രം ഒതുങ്ങിയില്ല. സമീപപ്രദേശമായ തോടന്നൂരിലും അക്രമം നടന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ഓഫിസുകൾ തകർക്കുകയും സാധനങ്ങൾ തീയിടുകയും ചെയ്യുന്നതിലേക്ക് അക്രമപ്രവർത്തനങ്ങൾ വ്യാപിച്ചു. തിരുവള്ളൂരിൽ സി.പി.എം-ലീഗ് പ്രവർത്തകർ തമ്മിൽ ഇടക്കിടെ സംഘർഷം ഉണ്ടായിട്ടും ഇതിന് ശാശ്വതപരിഹാരം കാണാൻ സാധിക്കാത്തത് നേതൃത്വത്തിെൻറ വീഴ്ചയായാണ് ഇരു പാർട്ടികളിലുംപെട്ട സമാധാനകാംക്ഷികൾ കാണുന്നത്. ഏത് അക്രമസംഭവം ഉണ്ടാകുമ്പോഴും ലീഗ് ഓഫിസും സി.പി.എം ഓഫിസും ആക്രമിക്കപ്പെടാറുണ്ട്. ചിലപ്പോൾ വ്യാപാരസ്ഥാപനങ്ങൾക്ക് നേരെയും അക്രമമുണ്ടാകാറുണ്ട്. പഞ്ചായത്തിലെയും പ്രത്യേകിച്ച് ടൗണിലെയും അക്രമം തടയുന്നതിൽ പഞ്ചായത്ത് അധികൃതർ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് പരാതിയുണ്ട്. രൂപവത്കരിക്കപ്പെട്ട സമാധാനകമ്മിറ്റി യോഗങ്ങൾ ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കാനോ തുടർപ്രവർത്തനങ്ങൾ നടത്താനോ ആത്മാർഥമായ ശ്രമം നടക്കുന്നില്ലെന്നാണ് പരാതി. ഇക്കാരണത്താൽ ടൗണിലും പരിസരപ്രദേശങ്ങളിലും ഇടക്കിടെ അക്രമസംഭവങ്ങൾ ആവർത്തിക്കുന്നു. ഇതിെൻറ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരാണ്. ഇടക്കിടെ ഉണ്ടാകുന്ന അക്രമസംഭവങ്ങൾ കച്ചവടത്തെയും ബാധിക്കുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അക്രമസംഭവങ്ങൾ അരങ്ങേറുമ്പോൾ സാധാരണക്കാർ സമീപപ്രദേശത്തെ ടൗണുകളിലേക്ക് പോകുന്നു. ഇത് തിരുവള്ളൂർ, തോടന്നൂർ ടൗണുകൾക്കുണ്ടാക്കുന്ന സാമ്പത്തികനഷ്ടം ചില്ലറയല്ല. സ്ഥിരം ഉപഭോക്താക്കളെ നഷ്ടപ്പെടുന്നത് വ്യാപാരത്തിൽ വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. പ്രദേശികതലത്തിൽ സ്ഥിരം സമാധാനകമ്മിറ്റികൾ രൂപവത്കരിക്കുകയും പ്രശ്നങ്ങൾ പ്രാദേശികമായി പരിഹരിക്കുകയും ചെയ്താൽ അക്രമസംഭവങ്ങൾ ഒഴിവാക്കാനാകുമെന്ന് സമാധാനകാംക്ഷികൾ ചൂണ്ടിക്കാട്ടുന്നു. അവാർഡുകൾ വിതരണം ചെയ്തു ആയഞ്ചേരി: ഗ്രാമപഞ്ചായത്ത്് പരിധിയിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയിച്ചവർക്ക് ആയഞ്ചേരി ന്യൂസ് വാട്സ്ആപ് ഗ്രൂപ്പ് കുട്ടികളുടെ വീട്ടിലെത്തി അവാർഡുകൾ വിതരണം ചെയ്തു. 22 കുട്ടികൾക്കാണ് അവാർഡ് നൽകിയത്. ആയഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള ജുമാന സഹദക്ക് അവാർഡ് നൽകി വാർഡ് അംഗം റീജ പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച വിജയം നേടിയ സനികക്കും ഗ്രൂപ്പ് മെംബർമാരുടെ മക്കൾക്കും അവാർഡുകൾ നൽകി. വാട്സ്ആപ് ഗ്രൂപ്പ് അഡ്മിൻ നാസർ വരയാലിൽ, ബൈജു ചെട്ടിയാങ്കണ്ടി, ജി.കെ. വിനോദ്, ടീ.എൻ. മമ്മു, ജി.കെ. പ്രശാന്ത്, ജാഫർ വരയാലിൽ, ആനാണ്ടി കുഞ്ഞമ്മദ്, നജീബ് ചോയിക്കണ്ടി, പീ.കെ.സഹദേവൻ, ലബീബ് മാടാശേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.