നെതർലൻഡ്​സിൽ മാസ്​റ്ററിങ്​ ലീഡർഷിപ് പ്രോഗ്രാമിലേക്ക്​ കൊടുവള്ളി സ്വദേശിയും

കൊടുവള്ളി: നെതർലൻഡ്സ് വികസന മന്ത്രാലയത്തിന് കീഴിലുള്ള എൻ.എഫ്.പി ഫെലോഷിപ് പ്രോഗ്രാം പരിപാടിയിൽ പങ്കെടുക്കാൻ കൊടുവള്ളി സ്വദേശിക്ക് അവസരം . കൊടുവള്ളി കരീറ്റിപ്പറമ്പ് അബൂബക്കർ-ഖദീജ ദമ്പതികളുടെ മകൻ മുഹമ്മദ് റാഫിക്കാണ് ഒക്ടോബർ രണ്ടുമുതൽ 13 വരെ നെതർലൻഡ്സിലെ മസ്ടിച്ച്ട് സ്കൂൾ ഓഫ് മാനേജ്മ​െൻറിൽ നടക്കുന്ന മാസ്റ്ററിങ് ലീഡർഷിപ് കോഴ്സിൽ പങ്കെടുക്കാൻ അവസരം കിട്ടിയത്. യൂറോപ്പിൽ മാനേജ്‌മ​െൻറ് പഠനരംഗത്ത് പതിനൊന്നാം റാങ്കിൽ നിൽക്കുന്ന ഈ സ്ഥാപനത്തിലെ ഫെലോഷിപ് പ്രോഗ്രാമിന് 70 ലോകരാജ്യങ്ങളിൽ നിന്നുള്ള നൂറോളം യുവതീയുവാക്കളെയാണ് െതരഞ്ഞെടുത്തിരിക്കുന്നത്. ഫെലോഷിപ് പ്രോഗ്രാം യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ െചലവുകളും െനതർലൻഡ്സ് സർക്കാർ വഹിക്കും. കോമൺവെൽത്ത് യൂത്ത് പീസ് അംബാസഡർ നെറ്റ് വർക്കിങ്ങി​െൻറ കീഴിൽ ഗ്ലോബൽ യൂത്ത് പീസ് അംബാസഡറായി സേവനമനുഷ്ഠിച്ചുവരുന്ന മുഹമ്മദ് റാഫി കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ പൂർത്തീകരിച്ചശേഷം ബംഗളൂരുവിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.