ആരോഗ്യകേരളം പുരസ്കാരങ്ങൾ വിതരണം ചെയ്​തു

തിരുവനന്തപുരം: മാലിന്യനിർമാർജനത്തിൽ ശക്തമായി ഇടപെടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യകുടുംബ ക്ഷേമവകുപ്പി​െൻറ ആരോഗ്യകേരളം പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. തൃപ്തികരമായ അന്തരീക്ഷത്തിലല്ല നാം ഇപ്പോൾ കഴിയുന്നത്. മാലിന്യം നിറഞ്ഞ സ്ഥലത്തുകൂടി ജനപ്രതിനിധികൾ പോലും നിത്യപരിചയമുള്ളപോലെ നടക്കുന്നു. മികച്ച ജില്ല പഞ്ചായത്തിനുള്ള ഒന്നാം സമ്മാനമായ 10 ലക്ഷരൂപ കൊല്ലം ജില്ല പഞ്ചായത്തും രണ്ടാം സ്ഥാനക്കാർക്കുള്ള അഞ്ചു ലക്ഷം മലപ്പുറം ജില്ല പഞ്ചായത്തും മൂന്നാം സമ്മാനമായ മൂന്ന് ലക്ഷം കാസർകോടും മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകളും മുഖ്യമന്ത്രി സമ്മാനിച്ചു. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജു വിശിഷ്ടാതിഥിയായിരുന്നു. വി.എസ്.ശിവകുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. എ. റംലാബീവി, ഐ.എസ്.എം ഡയറക്ടർ ഡോ. അനിതാ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യകേരളം സംസ്ഥാന മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ സ്വാഗതവും ഡോ. സരിത ആർ.എൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.