കാട്ടാക്കട: കണ്ണൂർ നഗരത്തെ വിറപ്പിച്ച പുലിയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. നെയ്യാർഡാം സിംഹ സഫാരി പാർക്കിലെ ഇരുമ്പഴിക്കുള്ളില്‍ നൂറുദിവസത്തെ സുഖവാസത്തിനുശേഷമാണ് പുലിയെ മൃഗശാലക്ക് കൈമാറിയത്. ഏഴ് വയസ്സുള്ള ആൺപുലിയെ മാര്‍ച്ച് ഏഴിനാണ് കണ്ണൂരില്‍നിന്ന് നെയ്യാര്‍ഡാമിലെത്തിച്ചത്. ഒരു മാസത്തിനകം കാട്ടിലേക്ക് വിടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ പുലി സ്വയം ഇരതേടി കാട്ടില്‍ ജീവിക്കുന്നതിന് പ്രാപ്തമാകാത്തതിലാണ് മൃഗശാലയിലേക്ക് മാറ്റിയത്. പുലി സ്വന്തമായി ഇരതേടാന്‍ പ്രാപ്തനല്ലെന്ന് കണ്ടെത്തിയതോടെ രഹസ്യമായി ആരെങ്കിലും വളര്‍ത്തിയതായിരിക്കും എന്ന് സംശയമുണ്ടായിരുന്നു. ഇക്കാര്യം വനം വകുപ്പിെൻറയും പൊലീസിെൻറയും അന്വേഷണത്തിലാണ്. നെയ്യാര്‍ഡാമിലെ മൂന്നുമാസത്തെ വാസത്തിനുശേഷം ഇന്നലെ വൈകീട്ടോടെയാണ് തലസ്ഥാനത്തെ മൃഗശാലയിലേക്ക് കൊണ്ടുപോയത്. കണ്ണൂരില്‍നിന്ന് പുലിയെ നെയ്യാര്‍ഡാമിലെത്തിച്ചപ്പോള്‍ വനം മന്ത്രി രാജുവും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നെയ്യാര്‍ഡാമിലെത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് പുലിയെ നെയ്യാറിലെ പാര്‍ക്കിനുള്ളിലാക്കിയത്. കാപ്ഷൻ കണ്ണൂരില്‍നിന്ന് നെയ്യാര്‍ഡാമിലെത്തിച്ച പുലിയെ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.