മലബാർ ഓട്ടുകമ്പനി ചർച്ച; മാനേജ്മെൻറ് പ്രതിനിധികൾ പങ്കെടുത്തില്ല

ഫറോക്ക്: മലബാർ ഓട്ടുകമ്പനി തുറക്കുന്നത് സംബന്ധിച്ച ചർച്ച മാനേജ്മ​െൻറ് പ്രതിനിധികൾ പങ്കെടുക്കാത്തതിനെ തുടർന്ന് നടന്നില്ല. ഇതു രണ്ടാം തവണയാണ് മാനേജ്മ​െൻറ് പ്രതിനിധികൾ പങ്കെടുക്കാത്തതിനെ തുടർന്ന് ചർച്ച വഴിമുട്ടുന്നത്. തിങ്കളാഴ്ച 11ന് റീജനൽ ജോയൻറ് കമീഷണർ കെ.എം. സുനിലി​െൻറ നേതൃത്വത്തിലാണ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. ലേബർ ഓഫിസറുടെയും ജോയൻറ് ലേബർ കമീഷണറുടെയും നേതൃത്വത്തിൽ അഞ്ച് തവണ ഇതിനു മുമ്പ് ചർച്ച നടത്തിയെങ്കിലും കമ്പനിയുടമകൾ ഒത്തുതീർപ്പ് വ്യവസ്ഥക്ക് തയാറാവാത്തതിനെ തുടർന്ന് ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. വിവിധ തൊഴിലാളി യൂനിയനുകളെ പ്രതിനിധാനംചെയ്ത് അഡ്വ. എം. രാജൻ, പി. സുബ്രഹ്മണ്യൻ നായർ, നാരങ്ങയിൽ ശശീധരൻ, പി. ചന്തുക്കുട്ടി, പി. വിജയകൃഷ്ണൻ, ഒ. നിർമൽകുമാർ എന്നിവരും ജോയൻറ് ലേബർ കമീഷണർ വിളിച്ച ചർച്ചക്ക് എത്തിയിരുന്നു. 133 ദിവസമായി കമ്പനി കവാടത്തിൽ തുടരുന്ന സമരം കൂടുതൽ ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം. ...................... p3cl13
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.