കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല വാർഷിക പൊതുയോഗം വ്യാപാരഭവനിൽ ചേർന്നു. ടി. നസിറുദ്ദീനെ പ്രസിഡൻറായും കെ. സേതുമാധവനെ ജനറൽ സെക്രട്ടറിയായും എ.വി.എം. കബീറിനെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഷാഹുൽ ഹമീദ്, അഷ്റഫ് മൂത്തേടത്ത്, കെ.പി. കുഞ്ഞബ്ദുല്ല, അബ്ദുൽ സലാം (വൈ. പ്രസി), സി.ജെ. ടെന്നിസൺ, ഏരോത്ത് ഇഖ്ബാൽ, പ്രസന്നൻ, എം. ബാബുമോൻ, കെ.പി. അബ്ദുൽ റസാഖ്, ഇബ്രാഹിം, ഉസ്മാൻ കോയ, കെ.എം. ഹനീഫ, കെ. മൊയ്തീൻ കോയ (ജോ. സെക്ര). യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് മാരിയിൽ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പെരിങ്ങമല രാമചന്ദ്രൻ, സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി എന്നിവർ സംസാരിച്ചു. പുതിയ കേരള ബജറ്റിൽ നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി പിൻവലിക്കണമെന്നും പുതിയ കെട്ടിട വാടക നിയമം ഉടൻ പാസാക്കണമെന്നും ദേശീയപാത വികസനം വരുേമ്പാൾ കട ഒഴിഞ്ഞുപോകുന്ന കച്ചവടക്കാർക്ക് മതിയായ ആനുകൂല്യങ്ങൾ നൽകണമെന്നുമുള്ള പ്രമേയങ്ങൾ പാസാക്കി. ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു. ......................... p3cl8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.