എൽ.ഡി.എഫി​െൻറ അബ്​കാരി നിയമം കുടുംബ ജീവിതം ദുരിതപൂർണമാക്കും ^ഇ.ടി

എൽ.ഡി.എഫി​െൻറ അബ്കാരി നിയമം കുടുംബ ജീവിതം ദുരിതപൂർണമാക്കും -ഇ.ടി കോഴിക്കോട്: എൽ.ഡി.എഫ് സർക്കാറി​െൻറ പുതിയ അബ്കാരി നിയമം സംസ്ഥാനത്തെ സാധാരണക്കാരുടെ കുടുംബ ജീവിതം ദുരിതപൂർണമാക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാർ മദ്യം നിരോധിച്ചതുകൊണ്ടാണ് ലഹരിവസ്തുക്കളുടെ ഉപഭോഗം വർധിച്ചതെന്ന സംസ്ഥാന സർക്കാറി​െൻറ പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ 15ന് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ എൽ.ഡി.എഫ് സർക്കാറി​െൻറ മദ്യനയത്തിനെതിരെ ജനസദസ്സുകൾ നടത്താനും ജൂലൈ ഒന്നിന് കലക്ടറേറ്റിലേക്ക് കുടുംബ രക്ഷ മാർച്ച് നടത്താനും യോഗം തീരുമാനിച്ചു. അഡ്വ. പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് ഉമ്മർ പാണ്ടികശാല, ജെ.ഡി.യു ജില്ലാ പ്രസിഡൻറ് മനയത്ത് ചന്ദ്രൻ, കെ.കെ. ചന്ദ്രഹാസൻ, സി. വീരാൻകുട്ടി, എം.ടി. പത്മ, പ്രവീൺകുമാർ, കെ.സി. അബു, എൻ.സി. അബൂബക്കർ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ വി. കുഞ്ഞാലി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.