തലക്കുളത്തൂര്‍ സി.എം.എം ഹയർ സെക്കൻഡറിയിൽ സൗകര്യം ഒരുക്കണമെന്ന് ഹൈകോടതി

കോഴിക്കോട്: തലക്കുളത്തൂര്‍ സി.എം.എം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉള്‍പ്പെടെയുള്ള പരാതിയില്‍ രണ്ടാഴ്ചക്കകം തീരുമാനം എടുക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. പി.ടി.എ പ്രസിഡൻറ് എ. ചന്ദ്രഹാസന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറി​െൻറ വിധി. സ്‌കൂളില്‍ നിയമാനുസൃതമായ ശുചിമുറികൾ, കമ്പ്യൂട്ടറുകൾ, വിവിധ ലാബുകൾ, ലൈബ്രറി തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും ഇവ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പി.ടി.എ പ്രസിഡൻറ് കഴിഞ്ഞ അധ്യയന വര്‍ഷം റീജനല്‍ ഡെപ്യൂട്ടി ഡയറക്ടർ, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടപടിയില്ലാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിർദേശം നല്‍കി. പി.ടി.എ തീരുമാനങ്ങള്‍ അനുസരിക്കാതിരിക്കുകയും യോഗം വിളിക്കാതിരിക്കുകയും ചെയ്ത പ്രിന്‍സിപ്പലിനെതിരെ നടപടി വേണമെന്നും പി.ടി.എ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും രണ്ടാഴ്ചക്കകം തീരുമാനം കൈക്കൊള്ളണമെന്നാണ് കോടതി നിർദേശം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ചില രക്ഷിതാക്കള്‍ സമര്‍പ്പിച്ച പരാതികളില്‍ സംസ്ഥാന ബാലാവകാശ കമീഷൻ ഈ മാസം 16-ന് വിധി പറയാനിരിക്കുകയാണ്. ........................ p3cl9
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.