മഴക്കാല രോഗപ്രതിരോധ ശിൽപശാല കോഴിക്കോട്: ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷെൻറ (െഎ.എച്ച്.എം.എ) കോഴിക്കോട് ചാപ്റ്ററിെൻറ കീഴിൽ ഹോമിയോപ്പതി ഡോക്ടർമാർക്കുവേണ്ടി മഴക്കാല രോഗങ്ങൾ, ചികിത്സ, പ്രതിരോധം എന്നീ വിഷയങ്ങളിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. െഎ.എച്ച്.എം.എ ദേശീയ സെക്രട്ടറി ജനറൽ ഡോ. വി. സുദിൻകുമാർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല ചാപ്റ്റർ പ്രസിഡൻറ് േഡാ. വി.ജി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. എം.ഇ. പ്രശാന്തിനെയും ആയുഷ് നാഷനൽ എലിജിബിലിറ്റി ടെസ്റ്റിൽ വിജയം കൈവരിച്ച േഡാ. ടി.പി. അരുൺ കൃഷ്ണനെയും ആദരിച്ചു. ഡോ. ടി.കെ. ഹരീന്ദ്രനാഥ്, ഡോ. കെ.എം. ഉവൈസ്, േഡാ. ജി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഡോ. റംഷീദ് നെച്ചോളി സ്വാഗതവും ഡോ. റംസൽ നന്ദിയും രേഖപ്പെടുത്തി. ഗവ. ഹോമിയോ മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ബെറ്റി, ഹോമിയോപ്പതി ദ്രുതകർമ സാംക്രമികരോഗ പ്രതിരോധ സെൽ കൺവീനർ ഡോ. അബ്ദുൽ ഗഫാർ എന്നിവർ ക്ലാസെടുത്തു. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള വൈറൽ പനികൾ ചികിത്സിക്കാനും പ്രതിരോധിക്കാനുമുള്ള മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനായി െഎ.എച്ച്.എം.എ ജില്ല ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9895334118. സൗജന്യ ഹോമിയോ മരുന്ന് വിതരണം കോഴിക്കോട്: കോട്ടൂളി സെൻട്രൽ പൗരസമിതിയും മലാപ്പറമ്പ് ഗവ. ഹോമിയോ ഡിസ്പെൻസറിയും ചേർന്ന് െഡങ്കിപ്പനി പ്രതിരോധിക്കുന്നതിെൻറ ഭാഗമായി സൗജന്യ ഹോമിയോ മരുന്ന് വിതരണം നടത്തി. വി. കരുണാകരൻ നായർ, കെ. ദയാനന്ദൻ, പി. പവിത്രരാജൻ, വി.എം. സിദ്ധാർഥൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.