പാലത്ത് -^പാലോളിത്താഴം റോഡിന് ശാപമോക്ഷം

പാലത്ത് --പാലോളിത്താഴം റോഡിന് ശാപമോക്ഷം പാലത്ത് - പാലോളിത്താഴം റോഡിന് ശാപമോക്ഷം ചേളന്നൂർ: ദീർഘനാളത്തെ കാത്തിരിപ്പിനു ശേഷം പാലത്ത് - പാലോളിത്താഴം റോഡിന് ശാപമോക്ഷമായി. നവീകരിച്ച റോഡി​െൻറ ഉദ്ഘാടനം എ.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പാലത്ത് --പാലോളിത്താഴം - എരവന്നൂർ റോഡ് നവീകരിച്ച് മനോഹരറോഡാക്കി മാറ്റുമെന്ന് അന്നത്തെ മരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം റോഡി​െൻറ പ്രവൃത്തി ഉദ്ഘാടനവേളയിൽ പറെഞ്ഞങ്കിലും റോഡ് വികസനം പൂർത്തിയാകാതെ കിടക്കുകയായിരുന്നു. കുറഞ്ഞ ഭാഗം ടാറിങ് നടത്തിയെങ്കിലും ശേഷിക്കുന്ന ഭാഗം ശ്യോച്യാവസ്ഥയിൽ തന്നെ. കാലവർഷം തുടങ്ങിയതോടെ ഗതാഗതയോഗ്യമല്ലാതായ റോഡിൽ ക്വോറി വേസ്റ്റിട്ട് കുഴികളടക്കാൻ ശ്രമം നടത്തിയെങ്കിലും പരിഹാരമായില്ല. പാലത്ത് ബസാറിൽ നിന്ന് എരവന്നൂർ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം മുതൽ കുഴികളായിരുന്നു. റോഡ് ഉപരോധം ഉൾപ്പെടെ നിരവധി ജനകീയ സമരങ്ങൾ നാട്ടുകാർ നടത്തിയതി​െൻറ ഫലമായാണ് റോഡ് നവീകരണം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി. വൽസല അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എൻജിനീയർ പി. ജൽജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശാന്ത മുതിയേരി, വി.എം. മുഹമ്മദ്, വാർഡ് അംഗങ്ങളായ ഷീന ചെറുവത്ത്, എ.എം. രാജൻ, നിഷ പടിഞ്ഞാറുകുഴിയിൽ, പി. ശ്രീധരൻ, മാമ്പറ്റ ശ്രീധരൻ എന്നിവർ സംസാരിച്ചു. photo: CHE- ROAD INAUG നവീകരിച്ച പാലത്ത് --പാലോളിത്താഴം റോഡി​െൻറ ഉദ്ഘാടനം എ.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.