ശാന്തിനഗർ കോളനിയിൽ കടലാക്രമണം തുടരുന്നു കോഴിക്കോട്: ശാന്തിനഗർ കോളനിയിൽ കടലാക്രമണം തുടരുന്നു. ഒരാഴ്ചയായി തുടരുന്ന കടലാക്രമണം ഞായറാഴ്ച രാത്രിയോടെ രൂക്ഷമായതായി കോളനി നിവാസികൾ പറഞ്ഞു. കടൽഭിത്തിയില്ലാത്ത ഭാഗത്തെ രണ്ട് വീടുകളിലേക്ക് തിരമാല അടിച്ചുകയറുന്നു. പിഞ്ചുകുഞ്ഞുങ്ങളും രോഗികളും ഗർഭിണികളുമടക്കമുള്ളവർ കടൽ ശാന്തമാവുന്നതും കാത്തിരിക്കുകയാണ്. കോളനിവാസിയായ പങ്കജത്തിെൻറ മരപ്പലകകൊണ്ട് മറച്ച വീട്ടിലെ സാധനങ്ങളെല്ലാം നനഞ്ഞുകുതിർന്നിരിക്കുകയാണ്. ഇവരുടെ ഗർഭിണിയായ മകളെ ബന്ധുവീട്ടിലേക്ക് മാറ്റി. പാചകവും ബന്ധുവീട്ടിലാണ്. പട്ടയമില്ലാത്ത വീടായതിനാൽ പൊളിച്ചുമാറ്റാനാണ് നഗരസഭ കൗൺസിലർ ഇവരോട് പറഞ്ഞത്. വെസ്റ്റ്ഹിൽ ചുങ്കം സ്കൂളിലേക്ക് മാറിത്താമസിക്കാൻ വില്ലേജ് അധികൃതർ ഇവർക്ക് നിർദേശംനൽകിയിട്ടുണ്ട്. സർക്കാർ നിർമിച്ചവീടുകളിൽ രണ്ടെണ്ണവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. മിനി, രഞ്ജിത എന്നീ വീട്ടമ്മമാരാണ് ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞവർഷം ഇൗ വീടുകൾക്ക് മുന്നിലെ തെങ്ങുകൾ കടപുഴകിയിരുന്നു. ഇൗ ഭാഗത്ത് കടൽഭിത്തി കെട്ടാനാവിെല്ലന്നാണ് അധികൃതരുടെ ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.