അടച്ചുപൂട്ടിയ മലബാർ ഓട്ടുകമ്പനി: ഇന്ന് ചർച്ച ഫറോക്ക്: മലബാർ ഓട്ടുകമ്പനി തുറന്ന് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂനിയൻ പ്രതിനിധിളും -മാനേജ്മെൻറുമായി തിങ്കളാഴ്ച രാവിലെ 11 മണിക്ക് റീജനൽ ജോയൻറ് ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തും. ഫെബ്രുവരി ഒന്നിന് മാനേജ്മെൻറ് അടച്ചുപൂട്ടിയ കമ്പനി തുറന്ന് പ്രവർത്തിക്കുന്നതിനായി അഞ്ചുവട്ടം ചർച്ച നടത്തിയെങ്കിലും കമ്പനി മാനേജ്മെൻറ് വിട്ടുവീഴ്ചക്ക് തയാറാവാത്തതിനെ തുടർന്ന് അലസിപ്പിരിയുകയായിരുന്നു. 140 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടിയിട്ട് 132 ദിവസം പിന്നിടുകയാണ്. ചൊവ്വാഴ്ച തൊഴിലാളികൾ പാർട്ണറുടെ പയ്യാനക്കലുള്ള വീടിനുമുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അനുമോദനം രാമനാട്ടുകര: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർഥികളേയും പാലക്കോട്ട് റസിഡൻറ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ അനുമോദിച്ചു. കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. വാഴയൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്ത 'മഴക്കൊയ്ത്ത്' പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പി.കെ. വിനോദ് കുമാർ ക്ലാസെടുത്തു. മലബാർ ഗോൾഡ് ഗ്രൂപ്പിെൻറ സ്റ്റാഫംഗങ്ങളായ സന്ദീപ്, വിനീഷ് കുമാർ എന്നിവർ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി. പരിസ്ഥിതി ദിനാചരണത്തിെൻറ ഭാഗമായി വൃക്ഷത്തൈ വിതരണവും നടത്തി എ.വി. അനിൽകുമാർ സ്വാഗതവും കെ. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.