നാട്ടുകാരുടെ ദുരിതത്തിന് അറുതി; അരിയാട്ടിൽ - വിൻസ്​റ്റൻ നഴ്സറി റോഡ് ഉദ്ഘാടനം ഇന്ന്

ദുരിതത്തിന് അറുതി; അരിയാട്ടിൽ - വിൻസ്റ്റൻ നഴ്സറി റോഡ് ഉദ്ഘാടനം ഇന്ന് ഫറോക്ക്: പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിൽ കാൽനടയാത്രപോലും ദുസ്സഹമായ പേട്ട - അരിയാട്ടിൽ - വിൻസ്റ്റൻ നഴ്സറി റോഡ് തിങ്കളാഴ്ച തുറന്നുകൊടുക്കും. 500 മീറ്ററോളം ഇൻറർലോക്ക് ചെയ്ത് പുനരുദ്ധാരണം നടത്തിയ റോഡ് വൈകീട്ട് അഞ്ചിന് നഗരസഭ ചെയർപേഴ്സൻ ഉദ്ഘാടനം ചെയ്യും. ഈ റോഡിലെ മുഖ്യ ശാപമായിരുന്നു വെള്ളക്കെട്ട്. റോഡ് മണ്ണിട്ടുയർത്തി പൂർണമായും ഇൻറർലോക്ക് കട്ടകൾ പാകിയാണ് വെള്ളക്കെട്ടിന് അറുതിവരുത്തിയത്. ഗുണഭോക്താക്കളും പ്രവാസി വ്യവസായികളുമായ വേങ്ങാട്ട് അബ്ദുൽ മജീദ്, വേങ്ങാട്ട് മുഹമ്മദലി എന്നിവർ മുഴുവൻ തുകയും നൽകാമെന്നേറ്റതോടെയാണ് പുനരുദ്ധാരണ പ്രവൃത്തി വേഗത്തിലായത്. നേരേത്ത കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ യോഗം വിളിക്കുകയും റോഡ് ഇൻറർലോക്ക് ചെയ്യാമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ, ഫണ്ടി​െൻറ അഭാവത്തിൽ പ്രവൃത്തി തുടരാനായില്ല. കൗൺസിലർമാരായ മമ്മു വേങ്ങാട്ട്, കെ. കുമാരൻ എന്നിവരുടെ ശ്രമഫലമായി നഗരസഭയിൽനിന്ന് അംഗീകാരം വാങ്ങുകയും ചെയ്തു. റോഡി​െൻറ അവസാനം 160 മീറ്റർ ദൂരത്തിൽകൂടി ഇൻറർലോക്ക് ചെയ്യേണ്ടതുണ്ട്. എന്നാലേ പൂർണരൂപത്തിൽ ഇവിടത്തെ വെള്ളക്കെട്ട് ഒഴിവാകൂ. അതിനുള്ള ശ്രമങ്ങൾകൂടി നടത്തുന്നതായും താമസിയാതെ പ്രവൃത്തി പൂർത്തീകരിക്കുമെന്നും കൗൺസിലർ കെ. കുമാരൻ പറഞ്ഞു. പേട്ട-പരുത്തിപ്പാറ റോഡിൽനിന്ന് ചുങ്കം, ചുള്ളിപ്പറമ്പ്, തലഞ്ഞിപ്പാടം പ്രദേശങ്ങളിലെ യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. റോഡിന് വേങ്ങാട്ട് ഹസൻകുട്ടി സാഹിബി​െൻറ പേരാണ് നൽകുന്നത്. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആസിഫ് പുളിയാളി നാമകരണം നടത്തും. ഡിവിഷൻ കൗൺസിലർ കെ. കുമാരൻ അധ്യക്ഷത വഹിക്കും. interlock 10 interlock 20 ഇൻറർലോക്ക് പാകി പുനരുദ്ധാരണ പ്രവൃത്തി കഴിഞ്ഞ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വേങ്ങാട്ട് ഹസൻകുട്ടി സാഹിബ് സ്മാരക റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.