ബി.എം.എസ് ഒാഫിസിൽ അഖിലേന്ത്യ പ്രസിഡൻറ്​ എത്തി

കോഴിക്കോട്: കണ്ണൂര്‍ മോഡല്‍ അക്രമം വ്യാപിപ്പിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് ബി.എം.എസ് അഖിലേന്ത്യ പ്രസിഡൻറ് അഡ്വ. സജി നാരായണൻ. ആക്രമണത്തിന് ഇരയായ ബി.എം.എസ് കോഴിക്കോട് ജില്ല കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എം.എസിന് മറ്റു പാര്‍ട്ടികളുമായി പ്രശ്നമില്ല. ആക്രമണം വ്യാപിപ്പിക്കാനുള്ള ആസൂത്രണമാണ് സി.പി.എം നടത്തുന്നത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അക്രമങ്ങളിലും ഒരു ഭാഗത്ത് സി.പി.എമ്മാണ്. എതിര്‍ക്കുന്നവരെ ശാരീരികമായി ആക്രമിക്കുന്ന മനോഭാവം സി.പി.എം നിര്‍ത്തിയേ തീരൂവെന്നും സജി നാരായണൻ പറഞ്ഞു. ബി.എം.എസ് സംസ്ഥാന നേതാക്കളായ വി. രാധാകൃഷ്ണൻ, പി. ശശിധരൻ, കെ. ഗംഗാധരൻ, ജില്ല സെക്രട്ടറി ഒ.കെ. ധർമരാജന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.