താമരശ്ശേരി: വ്രതം മനുഷ്യഹൃദയങ്ങളിൽ സഹജീവികളോടുള്ള കാരുണ്യവും സാഹോദര്യവും ചിട്ടപ്പെടുത്തുന്നുണ്ടെന്നും സമൂഹത്തിൽ പട്ടിണിയും പ്രയാസവും അനുഭവിക്കുന്നവരുടെ വേദന തൊട്ടറിയാൻ കാരണമാകുന്നുണ്ടെന്നും താമരശ്ശേരി ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു. താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി.എസ്. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി യമാനി റമദാൻ സന്ദേശം നൽകി. മുൻ എം.എൽ.എ വി.എം. ഉമ്മർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സരസ്വതി, എ. അരവിന്ദൻ, പി.സി. ഹബീബ് തമ്പി, നജീബ് കാന്തപുരം, എം.എ. ഗഫൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് അമീർ മുഹമ്മദ് ഷാജി, സെക്രട്ടറി റെജി ജോസഫ്, എ. യൂസുഫ്, എ. അരവിന്ദൻ, കെ.എം. അഷ്റഫ്, കെ.വി. മുഹമ്മദ്, പ്രസ് ക്ലബ് പ്രസിഡൻറ് സുനിൽ തിരുവമ്പാടി, പി.എ. അബ്ദുസ്സമദ്, എം. സുൽഫീക്കർ, എ.കെ. കൗസർ, ഷംസീർ എടവലം, റഫീക്ക് കൂടത്തായി, സുബൈർ വെഴുപ്പൂർ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി പി.പി. ഹാഫിസ് റഹിമാൻ സ്വാഗതവും അഷ്റഫ് കോരങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.