ചേന്ദമംഗലൂർ: നോർത്ത് ചേന്ദമംഗലൂരിലെ ---------------------(മിനി പഞ്ചാബ്) ചെറുപ്പക്കാർ തുടക്കംകുറിച്ച സമൂഹ നോമ്പുതുറക്ക് രണ്ട് പതിറ്റാണ്ട് പൂർത്തിയാവുന്നു. തൊണ്ണൂറുകളുടെ മധ്യത്തിൽ പ്രദേശത്തെ വീടുകൾ കയറിയിറങ്ങി ശേഖരിച്ച പത്തിരിയും കറിയും എല്ലാ മതവിഭാഗത്തിൽപ്പെട്ടവരെയും പള്ളിയിലേക്ക് വിളിച്ചുചേർത്ത് ഒത്തൊരുമിച്ച് വിതരണം ചെയ്തായിരുന്നു ആദ്യ കാലങ്ങളിൽ നോമ്പുതുറ സംഘടിപ്പിച്ചിരുന്നത്. മുഴുവൻ കുടുംബങ്ങളും സംഗമിക്കുന്ന ഇഫ്താർ പാർട്ടി പിന്നീട് രാഷ്ട്രീയ--സാമൂഹിക-മതരംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന സൗഹാർദ സംഗമവേദിയായി മാറി. പൊലീസ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, കൃഷിഭവൻ തുടങ്ങിയ മുക്കത്തെ പൊതുസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും സംഗമത്തിനെത്താറുണ്ട്. ആയിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ സംഗമത്തിന് നോർത്ത് ചേന്ദമംഗലൂർ മസ്ജിദുൽ മനാർ, അൽമദ്റസത്തുൽ ഇസ്ലാമിയ എന്നിവിടങ്ങളിലായി ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നോമ്പുതുറക്കാവശ്യമായ പത്തിരി പ്രദേശത്തെ സ്ത്രീകൾ പള്ളിയിലെത്തിച്ചു നൽകും. ക്ഷണം, സ്വീകരണം, വിളമ്പൽ, ശുചീകരണം തുടങ്ങിയവ ഇതര മതസ്ഥർ കൂടി ഉൾക്കൊള്ളുന്ന കമ്മിറ്റികളാണ് ഏറ്റെടുത്തിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന സമൂഹനോമ്പുതുറയിൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നതവിജയികളെ ആദരിക്കുമെന്ന് ജനറൽ കൺവീനർ എ.എം. നിസാമുദ്ദീൻ അറിയിച്ചു. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യും. കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, വി. കുഞ്ഞാലി, ടി. വിശ്വൻ തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.