കോഴിക്കോട്: ബി.എം.എസ് ജില്ല കമ്മിറ്റി ഒാഫിസ് ആക്രമിച്ചതിനെതിരെയുള്ള ശനിയാഴ്ചത്തെ ഹർത്താൽ പൂർണം. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിൽ ബോംബെറിഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച നടന്ന ഹർത്താലിനിടെ ബി.എം.എസ് ഒാഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെയും ഹിന്ദു െഎക്യവേദിയുടെയും സഹകരണത്തോടെയായിരുന്നു ഹർത്താൽ. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ചിെൻറ(െഎ.സി.എ.ആർ) അഖിലേന്ത്യ പ്രവേശനപ്പരീക്ഷക്ക് നഗരത്തിലെത്തിയ നൂറുകണക്കിന് വിദ്യാർഥികൾക്ക് ഹർത്താൽ ദുരിതമായി. സ്വകാര്യ കാറുകളും ഇരുചക്രവാഹനങ്ങളും ഒാടിയെങ്കിലും അത്യാവശ്യത്തിന് റോഡിലിറങ്ങിയ ഒാേട്ടാറിക്ഷകളടക്കം പൊതുവാഹനങ്ങൾ പലയിടത്തും തടഞ്ഞു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും മുന്നിൽ ഒാേട്ടാകൾ യാത്രക്കാരെ കാത്ത് കിടന്നെങ്കിലും ഇവ നഗരത്തിനകത്തല്ലാതെ നഗരപ്രാന്തപ്രദേശങ്ങളിലേക്ക് പോവാൻ തയാറായില്ല. മെഡിക്കൽ കോളജിന് സമീപം രോഗികളുമായെത്തിയ ഒാേട്ടാ മറിച്ചിടാൻ ശ്രമം നടന്നു. രോഗിയെയിറക്കി പോകുന്ന ഒാേട്ടാക്കടുത്ത് യാത്രക്കാരെന്ന വ്യാജേനയെത്തിയ ഹർത്താൽ അനുകൂലികളോട് വണ്ടി പോകില്ലെന്ന് പറഞ്ഞെങ്കിലും നിർബന്ധിക്കുകയായിരുന്നു. ഏറെ നിർബന്ധിച്ചപ്പോൾ ഒാട്ടം പോകാൻ തയാറായ ഉടൻ ഹർത്താലനുകൂല സംഘം ചാടിവീണ് ആക്രമിക്കുകയായിരുന്നു. ഹർത്താലനുകൂലികളിൽ ചിലർതന്നെ ഇടപെട്ടതോടെയാണ് അക്രമികൾ പിന്മാറിയത്. സി.പി.എം ഫറോക്ക് ലോക്കൽ കമ്മിറ്റി ഒാഫിസ് പുലർച്ച തീയിട്ട് നശിപ്പിച്ചു. പെൻഷൻ ഫയലടക്കം വിലപ്പെട്ട രേഖകളും ഫോേട്ടാസ്റ്റാറ്റ് യന്ത്രങ്ങളും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വടകരയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ. സജീവെൻറ വീടിന് കല്ലെറിഞ്ഞു.നന്മണ്ടയിൽ സി.പി.എം, ബി.ജെ.പി ഒാഫിസുകൾക്ക് നേരെയും ആക്രമണമുണ്ടായി. നരിക്കുനിയിൽ കാർ എറിഞ്ഞുതകർത്തു. ബേപ്പൂർ പോർട്ടിൽ ചരക്കുനീക്കം നടന്നെങ്കിലും വാഹനഗതാഗതം സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.