കൊടുവള്ളി: ഒമ്പത്, പത്ത് ക്ലാസുകളിലെ തസ്തികനിർണയത്തിന് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടു വന്ന 1:35 അനുപാതം കൊണ്ടുവരണമെന്ന് കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സർവിസിൽ പ്രവേശിച്ച മുഴുവൻ അധ്യാപകർക്കും കെ-ടെറ്റ് പരീക്ഷയിൽ ഇളവ് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ല വൈസ് പ്രസിഡൻറ് ഷാജു പി. കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. യു. അബ്ദുൽ ബഷീർ, പി.കെ. ഹരിദാസൻ, ഒ.കെ. മധു, കെ. ജസീർ, ഷഫീഖ്, മുഹമ്മദ്, ബിനീഷ്, സഹീർ, ഉമ്മർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.