കൊടുവള്ളി: പകർച്ചവ്യാധികളും മറ്റ് രോഗങ്ങളും വ്യാപകമാകുന്നതിനിടെ കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ആവശ്യമായ ഡോക്ടർമാരില്ലാതെ ജനം ദുരിതമനുഭവിക്കുമ്പോൾ നിലവിലുള്ള ഡോക്ടർമാരെയടക്കം സ്ഥലംമാറ്റിയ നടപടിെക്കതിരെ കൊടുവള്ളി മുനിസിപ്പൽ യൂത്ത്ലീഗ് കമ്മിറ്റി വായ മൂടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി. മുനിസിപ്പൽ െഡപ്യൂട്ടി ചെയർമാൻ എ.പി. മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം. നസീഫ് അധ്യക്ഷത വഹിച്ചു. അഡ്വ. വേളാട്ട് അഹമ്മദ്, കെ.കെ.എ. ഖാദർ, പി. മുഹമ്മദ്, യു.വി. ഷാഹിദ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എൻ.കെ. മുഹമ്മദലി, ഒ.പി. മജീദ്, പി.കെ. സുബൈർ, കാദർ കുട്ടി നരുക്കിൽ, ഷംനാദ് നെല്ലാങ്കണ്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.