ചാലിയം: റമദാൻ വ്രത പുണ്യം ചോരാതെ കടലിെൻറ മക്കളും. കാഠിന്യമേറിയ പണിയാണെങ്കിലും മനക്കരുത്തുമായി നോമ്പ് നോൽക്കുകയാണിവർ. മുൻകാലങ്ങളെ അപേക്ഷിച്ച് കടൽപ്പണി കുറെയൊക്കെ എളുപ്പമാണ്. എന്നാൽ, ഇന്നും മത്സ്യബന്ധനം ശാരീരികാധ്വാനം കൂടിയ തൊഴിലാണ്. ബോട്ടുകളിൽ മേൽക്കൂരയുണ്ടെങ്കിലും വള്ളക്കാർ മഴയും വെയിലും കൊള്ളുകതന്നെ വേണം. മത്സ്യത്തൊഴിലാളികളിൽ ഏറിയ പങ്കും നോമ്പെടുത്തുതന്നെയാണ് കടലിൽ പോകുന്നത്. പഴയ കാലത്ത് കടൽത്തൊഴിലാളികളടക്കമുള്ളവർ പണിയുള്ള ദിവസം നോമ്പൊഴിവാക്കി പിന്നീട് നോറ്റ് വീട്ടുകയായിരുന്നു പതിവ്. എന്നാൽ, പുതിയ തലമുറക്ക് നോമ്പെടുത്തുതന്നെ കടലിൽ പോകാനാണ് താൽപര്യം. കരയിലെത്തി നോമ്പ് തുറക്കാൻ പാകത്തിൽ കടലിൽ പോകുന്നവരാണേറെ. അത്താഴം കഴിഞ്ഞ് സുബ്ഹി നമസ്കരിച്ച് പോയി വൈകുന്നേരം തിരിച്ചെത്തും. അഥവാ വൈകിയാൽ നോമ്പുതുറക്കാനുള്ള കാരക്കയും വെള്ളവും കരുതിയിട്ടുണ്ടാകും. ഉച്ചക്കു ശേഷം പോകുന്നവർ നോമ്പുതുറക്കാൻ പഴവർഗങ്ങളും ചെറുകടികളുമായാണ് പോവുക. അത്താഴം വള്ളങ്ങളിൽ തയാറാക്കി കഴിക്കും. വെള്ളത്തിലിറങ്ങുമ്പോഴും മറ്റും ശരീരത്തിനുള്ളിലേക്ക് വെള്ളം കയറാതെ സൂക്ഷിക്കും. പരിഷ്കരണ പ്രസ്ഥാനങ്ങളുടെ സ്വാധീനവും മത വിഷയങ്ങളിൽ കൂടുതൽ അറിവ് നേടുന്നതിനുള്ള സൗകര്യവും വന്നതോടെ റമദാൻ നോമ്പ് ആ മാസംതന്നെ നോൽക്കണമെന്ന നിർബന്ധബുദ്ധിയാണ് എല്ലായിടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.