സംഘർഷം: എസ്.എഫ്.ഐ നേതാവിന് പരിക്കേറ്റു തിരുവള്ളൂർ: മെംബർഷിപ് വിതരണവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ എസ്.എഫ്.ഐ വനിത നേതാവിന് പരിക്കേറ്റതായി പരാതി. തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എഫ്.ഐ പ്രവർത്തകർ മെംബർഷിപ് വിതരണം നടത്തുമ്പോഴുണ്ടായ സംഘർഷത്തിലാണ് ഏരിയ കമ്മിറ്റിയംഗം വിഷ്ണുപ്രിയക്കെതിരെ ആക്രമണമുണ്ടായത്. ഒരു സംഘം എം.എസ്.എഫ് പ്രവർത്തകരാണ് വിഷ്ണുപ്രിയയെ ആക്രമിച്ചതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. പരിക്കേറ്റ വിഷ്ണുപ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എസ്.എഫ്.ഐ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.