കോഴിക്കോട്: ഖുർആൻ സ്റ്റഡി സെൻറർ സംഘടിപ്പിക്കുന്ന റമദാൻ പ്രഭാഷണത്തിന് ശനിയാഴ്ച തുടക്കമാകും. കോഴിക്കോട് അരയിടത്തുപാലത്ത് പ്രത്യേകം സജ്ജമാക്കിയ ഇ.കെ. അബൂബക്കർ മുസ്ലിയാർ നഗരിയിൽ നാളെ രാവിലെ 8.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റഹ്മത്തുല്ല ഖാസിമി മൂത്തേടം 'ആശ്രയം അല്ലാഹു മാത്രം' എന്ന വിഷയത്തിൽ സംസാരിക്കും. ഖുർആൻ സ്റ്റഡി സെൻററിന് കീഴിലെ പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമിയിൽനിന്ന് ഹിഫ്ള് പഠനം പൂർത്തിയാക്കിയവർക്കുള്ള സനദ്ദാനവും ചടങ്ങിൽ നടക്കും. ജൂൺ 10, 11, 17, 18, 19, 20, 21, 24 തീയതികളിലാണ് ഇത്തവണത്തെ പ്രഭാഷണങ്ങൾ. വിവിധ വിഷയങ്ങളിൽ അൻവർ മുഹ്യിദ്ദീൻ ഹുദവി, എം.എം. നൗഷാദ് ബാഖവി, ഇബ്രാഹീം ഖലീൽ ഹുദവി, റഹ്മത്തുല്ല ഖാസിമി മൂത്തേടം എന്നിവർ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ സത്താർ പന്തലൂർ, ഷാഹുൽ ഹമീദ് ഫറോക്ക്, ഒ.പി. അഷ്റഫ്, ആർ.വി.എ. സലീം, എൻജിനീയർ മാമുക്കോയ ഹാജി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.