യെച്ചൂരിയെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കണം -നഗരസഭ കോഴിക്കോട്: സി.പി.എം ആസ്ഥാനത്ത് പാർട്ടി െസക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിച്ചതിൽ നഗരസഭ കൗൺസിൽ യോഗം അപലപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് യോഗം അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മദ്യശാലകൾക്ക് അനുമതി നൽകാൻ കോർപറേഷനടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം സംസ്ഥാനസർക്കാർ നിഷേധിച്ചതിനെതിരെ പ്രതിപക്ഷനേതാവ് പി.എം. സുരേഷ്ബാബു കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചുകൊണ്ടാണ് മേയർ തോട്ടത്തിൽ രവീന്ദ്രൻ, സി.പി.എമ്മിലെ എം.സി. അനിൽകുമാറിെൻറ െയച്ചൂരി വിഷയത്തിലുള്ള പ്രമേയം ചർച്ചക്കെടുത്തത്. ബി.ജെ.പി അംഗങ്ങളുടെ എതിർപ്പോടെ ഏഴിനെതിരെ 60 വോട്ടുകൾക്കാണ് പ്രമേയം അംഗീകരിച്ചത്. ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശം ലംഘിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കണമെന്ന സി.പി.എമ്മിലെ അഡ്വ. സി.കെ. സീനത്തിെൻറ പ്രമേയവും ഇതേ വോട്ടുകൾക്ക് യോഗം അംഗീകരിച്ചു. മദ്യഷാപ്പിലുള്ള കോർപറേഷെൻറ അധികാരത്തേക്കാൾ അടിയന്തര സ്വഭാവം െയച്ചൂരിയെ ആക്രമിച്ചതാണെന്ന് കണ്ടെത്തിയാണ് മേയറുടെ നടപടി. തെൻറ പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ ദുഃഖമുെണ്ടന്ന് സുരേഷ്ബാബു പറഞ്ഞു. യെച്ചൂരിയെ ആക്രമിച്ചത് ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. എന്നാൽ, ജനാധിപത്യത്തിൽ ജനങ്ങൾക്ക് ബുദ്ധിശക്തി സ്ഥിരമായി നിലനിൽക്കാൻ മദ്യഷാപ്പുകൾക്ക് നിയന്ത്രണം വേണം. ഇക്കാരണത്താൽ തേൻറത് സാധാരണ പ്രമേയമായെങ്കിലും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെെട്ടങ്കിലും നേരത്തേ നോട്ടീസ് നൽകാത്തതിനാൽ മേയർ തള്ളി. യെച്ചൂരിയെ ആക്രമിച്ചവർക്കെതിരെ ചെറിയ കുറ്റം ചുമത്തി രക്ഷപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സംഘ്പരിവാറാണ് യെച്ചൂരിയെ ആക്രമിച്ചതെന്ന ഭാഗം ഒഴിവാക്കിയാൽ പ്രമേയത്തെ പിന്താങ്ങാമെന്നും പട്ടാളത്തെപോലും അപമാനിച്ച കമ്യൂണിസ്റ്റ് നടപടിയിൽ ഏതെങ്കിലും ദേശസ്നേഹികൾ പ്രതികരിച്ചിട്ടുണ്ടാവാമെന്നും തങ്ങൾക്ക് പങ്കില്ലെന്നും ബി.ജെ.പി നേതാവ് നമ്പിടി നാരായണൻ പറഞ്ഞു. നഗരത്തിലെ റോഡുകളുടെ പേരുകൾ ഏഴുതിയ ബോർഡുകൾ സ്ഥാപിക്കുന്നതിനെപ്പറ്റി എൻ.പി. പത്മനാഭനും ഡിസ്പോസബിൾ സാധനങ്ങളുടെ വർധിച്ച ഉപയോഗം നിഷേധിക്കുന്നതിനെപ്പറ്റി അഡ്വ.സി.കെ.സീനത്തും തെരുവ് വിളക്കുകൾ ഇനിയും കത്താത്തതിനെപ്പറ്റി പൊറ്റങ്ങാടി കിഷൻ ചന്ദും ജിഷ ഗീരീഷും ചേർന്നും ശ്രദ്ധ ക്ഷണിച്ചു. എരഞ്ഞിപ്പാലം ഇ.എസ്.െഎ ഡിസ്പെൻസറിയുടെ ശോച്യാവസ്ഥയെപ്പറ്റി ടി.സി.ബിജുരാജും ഭവനസഹായ പദ്ധതിക്ക് 200 രൂപയുടെ മദ്രപത്രം ആവശ്യപ്പെടുന്നതിനെപ്പറ്റി കെ.കെ. റഫീഖും ശ്രദ്ധക്ഷണിച്ചു. എം.രാധാകൃഷ്ണൻ, ഇ.പ്രശാന്ത് കുമാർ, അഡ്വ. പി.എം നിയാസ്, സി.അബ്ദുറഹിമാൻ, കെ.വി.ബാബുരാജ്, എസ്.വി.മുഹമ്മദ് സമീൽ, കെ.നജ്മ, ലളിത പ്രഭ, എം.എം. പത്മാവതി, എം.കുഞ്ഞാമുട്ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.