മുക്കം: നഗരസഭ കാഞ്ഞിരമുഴി ഡിവിഷൻ ആരോഗ്യശുചിത്വസമിതിയും ഹരിതം റെസിഡൻറ്സ് അസോസിയേഷനും ഗവ. ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി നടത്തിയ ഹോമിയോ മെഡിക്കൽ ക്യാമ്പും പ്രതിരോധമരുന്ന് വിതരണവും കൗൺസിലർ ഇ.പി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് വി.കെ. സുനീഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡോ. ഗോപിനാഥ് രോഗ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഡോ. മൃദുല, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു, സി.കെ. ദിവാകരൻ, എൻ. രാജി, പി.ടി. ബാലൻ എന്നിവർ സംസാരിച്ചു. മദ്യശാല: ഗ്രാമപഞ്ചായത്തുകളുടെ അധികാരം പുനഃസ്ഥാപിക്കണം--യു.ഡി.എഫ് മുക്കം: മദ്യശാലകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഗ്രാമ പഞ്ചായത്തുകൾക്കുള്ള അധികാരം എടുത്തുകളഞ്ഞ എൽ.ഡി.എഫ് ഗവൺമെൻറിെൻറ നടപടിയിൽ യു.ഡി.എഫ് പ്രതിഷേധിച്ചു. ഓർഡിനൻസ് റദ്ദ് ചെയ്യണമെന്നും പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. കെ. കോയ അധ്യക്ഷത വഹിച്ചു. എം.ടി. അഷ്റഫ്, യു.പി. മരക്കാർ, വി.എൻ. ശുഹൈബ്, എം.പി. അബ്ദുൽബർ, വി.എൻ. ജംനാസ്, പി.പി. ശിഹാബുദ്ദീൻ, ടി.ടി. ഇത്താലുട്ടി, എൻ.കെ. അൻവർ തുടങ്ങിയവർ സംസാരിച്ചു. യെച്ചൂരിക്കുനേരെ മർദനശ്രമം: പ്രതിഷേധിച്ചു മുക്കം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പാർട്ടി ഓഫിസിൽ കയറി മർദിക്കാൻ ശ്രമിച്ച ആർ.എസ്.എസ് നിലപാടിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു തിരുവമ്പാടി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രകടനം നടത്തി. എം.വി. കൃഷ്ണൻകുട്ടി, ജോണി ഇടശ്ശേരി, പി.ടി. ബാബു, എ.എസ്. രാജു, സാബിറ, പി.ആർ. ബീന, സി.എ. പ്രദീപ്, ടി.പി. മുരളി, കെ. സുരേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.