എയിംഫിൽ: സമരം തുടരുന്നു

കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തി വഞ്ചിച്ചെന്നാരോപിച്ച് മാവൂർ റോഡ് ജങ്ഷനിലെ എയിംഫിൽ അക്കാദമിക്ക് മുന്നിൽ വിദ്യാർഥികൾ നടത്തുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക്. നിരാഹാരമിരിക്കുന്ന ജിത്തു കൃഷ്ണെന ആേരാഗ്യനില മോശമായതിനെത്തുടർന്ന് വ്യാഴാഴ്ച ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകരം ഷാദിൽ വ്യാഴാഴ്ച മുതൽ നിരാഹാരം തുടങ്ങി. കെ.എസ്.യു, അന്വേഷി ഭാരവാഹികൾ വ്യാഴാഴ്ച സമരപ്പന്തലിലെത്തി. വിദ്യാർഥികളുടെ പരാതിയിൽ സ്ഥാപനത്തിനെതിരെ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.