ഫറോക്ക്: ദേശീയപാത പുതിയപാലം ജങ്ഷനിൽ അമിതവേഗത്തിൽ കുതിച്ചെത്തിയ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗതാഗതം ഏറെനേരം താറുമാറായി. ബുധനാഴ്ച വൈകീട്ടാണ് അപകടം. അപകടത്തിൽ ഇരുകാറുകളുടെയും മുൻവശം പൂർണമായും തകർന്നതിനെതുടർന്ന് റോഡിൽ നിന്ന് നീക്കാൻ കഴിയാത്തതിനെതുടർന്നാണ് ഗതാഗതം താറുമാറായത്. ഒന്നരമണിക്കൂറിലധികം ഗതാഗതക്കുരുക്ക് യാത്രക്കാരെയും ദീർഘദൂര വാഹനങ്ങളെയും ഏറെ വലച്ചു. ഫറോക്ക് ടൗൺ ഉൾപ്പടെയുള്ള വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും ഏറെ നേരം കുടുങ്ങി. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തിയവരും കാൽനടയാത്രികരും ഉൾപ്പെടെയുള്ളവർ ലക്ഷ്യസ്ഥാനതെത്താൻ ഏറെ പ്രയാസപ്പെട്ടു. പാതയിൽ കോയാസ് ജങ്ഷൻ, പുതിയ പാലം, ഫറോക്ക് ചുങ്കം എന്നിവിടങ്ങളിലും ഗതാഗതം ഏറെ സമയം താറുമാറായി. ഗതാഗതം പുനഃസ്ഥാപിക്കാൻ ഫറോക്ക് പോലീസ് ഏറെ നേരം ശ്രമം നടത്തിയെങ്കിലും ക്രെയിനെത്തി ഇരുകാറുകളും നീക്കംചെയ്ത ശേഷമാണ് ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.