മദ്യാധികാര വകുപ്പുകൾ പുനഃസ്​ഥാപിക്കണം^മദ്യനിരോധനസമിതി

മദ്യാധികാര വകുപ്പുകൾ പുനഃസ്ഥാപിക്കണം-മദ്യനിരോധനസമിതി കോഴിക്കോട്: എല്ലാ അധികാരങ്ങളും ജനങ്ങൾക്ക് എന്ന് പ്രഖ്യാപിച്ച് നടപ്പാക്കിയ പഞ്ചായത്തീരാജ്, നഗരപാലികനിയമങ്ങളിൽ മദ്യാധികാരവകുപ്പുകൾ എടുത്തുമാറ്റിയ ഇടത് സർക്കാറി​െൻറ നടപടിയിൽ കേരള മദ്യനിരോധനസമിതി ജില്ല പ്രവർത്തകസമിതി പ്രതിഷേധിച്ചു. ജൂൺ 17ന് സർക്കാർ നടപടിക്കെതിരെ കലക്ടറേറ്റ് മാർച്ച് നടത്തും. സമിതി സംസ്ഥാന പ്രസിഡൻറ് ഫാ. തോമസ് തൈത്തോട്ടം മാർച്ച് ഉദ്ഘാടനം ചെയ്യും. പ്രവർത്തക സമിതിയിൽ ജില്ല പ്രസിഡൻറ് ശ്രീധരൻ പുന്നശ്ശേരി അധ്യക്ഷത വഹിച്ചു. പ്രഫ. ടി.എം. രവീന്ദ്രൻ, കുര്യൻ ചെമ്പനാനി, പൊയിലിൽ കൃഷ്ണൻ, ലത്തീഫ് ഒളവണ്ണ, ഭരതൻ പുത്തൂർവട്ടം, എം. കുഞ്ഞിരാമനുണ്ണി, അഷ്റഫ് ചേലാട്ട്, ടി. ബാലകൃഷ്ണൻ, പ്രഫ. ഒ.ജെ. ചിന്നമ്മ, വിനോദ് പുത്തൂർവട്ടം, സജീവൻ കക്കടവത്ത്, എം. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.