കക്കോടി: പ്ലാസ്റ്റിക് മാലിന്യങ്ങൾെകാണ്ട് ഗതികെട്ട് കേക്കാടി ഗ്രാമപഞ്ചായത്ത്. കഴിഞ്ഞവർഷം മുതൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചു. വർഷത്തിൽ നാലു ഘട്ടങ്ങളിലായി മുഴുവൻ മാലിന്യങ്ങളും ശേഖരിച്ച് രണ്ടു മാസം പിന്നിടുേമ്പാഴാണ് 10 ലോഡിൽപരം മാലിന്യങ്ങൾ കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് ശേഖരിച്ചത്. കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, െറസിഡൻറ്സ് അസോസിയേഷനുകൾ എന്നിവ മുഖാന്തരം ബോധവത്കരണം നടത്തിയിട്ടും പ്രതീക്ഷിക്കുന്ന സഹകരണം ലഭിക്കുന്നില്ലെന്നതാണ് വസ്തുത. മാലിന്യം പൊതു ഇടങ്ങളിൽ തള്ളുന്നതിനും അലക്ഷ്യമായി വലിച്ചെറിയുന്നതിനുമെതിരെ പഞ്ചായത്ത് കർശന നടപടികൾ സ്വീകരിച്ചത് ഫലംചെയ്തെങ്കിലും പ്ലാസ്റ്റിക് വസ്തുക്കളുെട അമിത ഉപയോഗം കുറയുന്നില്ലെന്ന് പ്രവർത്തകർ പറയുന്നു. ശേഖരിച്ച മാലിന്യങ്ങൾ കർണാടകയിലേക്ക് കയറ്റിയയക്കുകയാണ്. കഴിഞ്ഞതവണ 20 ലോഡ് മാലിന്യമാണ് കയറ്റിയയച്ചത്. ഗ്രാമപഞ്ചായത്ത് കൈക്കൊണ്ട നിലപാടുകൾ കർശനമായി നടപ്പാക്കുമെന്നും കൂടുതൽ ബോധവത്കരണ പ്രവർത്തനങ്ങളുമായി പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത്് പ്രസിഡൻറ് എം. രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.