തിരുവമ്പാടി ഗവ. ഐ.ടി.ഐ കെട്ടിടനിർമാണം തുടങ്ങിയില്ല; സമരമാരംഭിക്കുമെന്ന് നാട്ടുകാർ

കെട്ടിടമില്ലാതെ തിരുവമ്പാടി ഗവ. ഐ.ടി.ഐ തിരുവമ്പാടി: തിരുവമ്പാടി ഗവ. ഐ.ടി.ഐക്ക് ഇതുവരെ കെട്ടിടമായില്ല. ഗ്രാമ പഞ്ചായത്തിലെ പാലക്കടവ് തുമ്പക്കോട്ട് മലയിലെ 1.48 ഏക്കർ റവന്യൂ ഭൂമിയാണ് കെട്ടിടത്തിനായി കണ്ടെത്തിയിരുന്നത്. ഭൂമി കണ്ടെത്തി ഒരുവർഷം കഴിഞ്ഞിട്ടും നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഭൂമി സംബന്ധിച്ച ഫയൽ വില്ലേജ്, താലൂക്ക്, ആർ.ഡി.ഒ എന്നീ ഓഫിസുകളിൽ അനാവശ്യമായി കറങ്ങുകയാണെന്നാണ് ആക്ഷേപം. കെട്ടിടത്തിന് ബജറ്റിൽ തുക അനുവദിച്ചിട്ടും അനിശ്ചിതത്വം തുടരുകയാണ്. ഇതിന് രാഷ്ട്രീയ കാരണമുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഐ.ടി.ഐ ഭൂമി പഞ്ചായത്ത് പ്രസിഡൻറി​െൻറ വാർഡിൽ ഉൾപ്പെട്ടതായിട്ടും പഞ്ചായത്ത് ഭരണസമിതിയും നിസ്സംഗത പുലർത്തുന്നുവെന്നും ആേക്ഷപമുണ്ട്. കെട്ടിട നിർമാണത്തിന് നടപടി ആരംഭിക്കാത്തപക്ഷം പ്രക്ഷോഭ പരിപാടികൾ തുടങ്ങാൻ തിരുവമ്പാടി സൗപർണിക ക്ലബ് യോഗം തീരുമാനിച്ചു. സി.ബി. അനിൽ അധ്യക്ഷത വഹിച്ചു. ജോമോൻ ലൂക്കോസ്, സാലസ് മാത്യു, എം.എം. പ്രശാന്ത് എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് തിരുവമ്പാടി: പഞ്ചായത്തിലെ ആനക്കാംപൊയിൽ ഗവ. എൽ.പി സ്കൂളിൽ ദിവസ വേതനത്തിന് അധ്യാപകരെ നിയമിക്കുന്നു. ഒമ്പതിന് രാവിലെ പത്തിന് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം സ്കൂളിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.