കൊടിയത്തൂർ പ്രൈമറി ഹെൽത്ത് സെൻറർ പരിസരം ശുചീകരിച്ചു കൊടിയത്തൂർ: കേരള സർക്കാറിെൻറ ഒരു കോടി വൃക്ഷത്തൈ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബിെൻറ ആഭിമുഖ്യത്തിൽ കൊടിയത്തൂർ പ്രൈമറി ഹെൽത്ത് സെൻറർ പരിസരം ശുചീകരണവും ഫലവൃക്ഷത്തൈ നടലും നടത്തി. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സാബിറ തറമ്മൽ, നാസർ കൊളായി, കെ. ബാബുരാജ്, ടി.പി. മുരളീധരൻ എന്നിവർ നേതൃത്വം നൽകി. മഴക്കുഴി നിർമാണം കൊടിയത്തൂർ: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സൗത്ത്കൊടിയത്തൂർ എ.യു.പി സ്കൂളിൽ മഴക്കുഴി നിർമിച്ചു. പ്രധാനാധ്യാപകൻ എൻ. രവീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന ക്വിസ് മത്സരങ്ങളും നടന്നു. കൊടിയത്തൂർ: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലോക്കൽ അസോസിയേഷൻ സബ് ജില്ലതല മഴക്കുഴി നിർമാണത്തിെൻറയും വൃക്ഷവത്കരണത്തിെൻറയും ഉദ്ഘാടനം കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ പ്രസിഡൻറ് സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.