തെങ്ങിൻതൈകൾ നട്ടു കൊടിയത്തൂർ: പരിസ്ഥിതിദിനത്തിൽ ചെറുകിട ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ ലിഫ്റ്റ് ഇറിഗേഷൻ പരിസരത്തും കക്കോടിയിലെ ക്വാർട്ടേഴ്സിന് സമീപവും അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈകൾ നട്ടു. മൂന്നുവർഷം കൊണ്ട് കായ്ക്കുന്ന കുറിയ ഇനം തെങ്ങിൻ തൈകളാണ് കക്കോടിക്ക് പുറമെ കൊടിയത്തൂർ തറമ്മൽ ലിഫ്റ്റ് ഇറിഗേഷൻ പരിസരം, കണ്ണിപറമ്പ്, ചാത്തമംഗലം വെള്ളന്നൂർ എന്നിവിടങ്ങളിൽ നട്ടത്. പരിപാലനത്തിനൊപ്പം മൂന്നുവർഷം കൊണ്ട് സർക്കാറിന് വരുമാനവും ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നു. കൊടിയത്തൂർ തറമ്മലിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 'ഇടതുസർക്കാർഓർഡിനൻസ് നാടിനെ ഒറ്റുകൊടുക്കാൻ' കൊടിയത്തൂർ: മദ്യഷാപ്പുകളെ നിയന്ത്രിക്കാനുള്ള പഞ്ചായത്തുകളുടെ നിലവിലുള്ള അധികാരം എടുത്തുകളയാനുള്ള ഇടതുസർക്കാർ ഓർഡിനൻസ് അബ്കാരികൾക്കും മദ്യമാഫിയകൾക്കും വേണ്ടി നാടിനെ ഒറ്റുകൊടുക്കലാണെന്ന് വെൽെഫയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പ്രസിഡൻറ് റഫീഖ് കുറ്റ്യോട്ട് അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ ചെറുവാടി, അബ്ദു ചാലിൽ എന്നിവർ സംസാരിച്ചു. സാലിം ജീറോഡ് സ്വാഗതവും ബുഖാരി തങ്ങൾ നന്ദിയും പറഞ്ഞു. സർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് കൊടിയത്തൂർ പഞ്ചായത്ത് ഓഫിസിലേക്ക് ജനകീയ പ്രതിഷേധമാർച്ചും ധർണയും ബുധനാഴ്ച രാവിലെ 10ന് ജില്ല വൈസ് പ്രസിഡൻറ് ടി.കെ. മാധവൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി, ശംസുദ്ദീൻ ചെറുവാടി എന്നിവർ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.