ഇഫ്​താറിൽ ഭക്ഷ്യ വിഷബാധ; 150ലേറെ പേർ ചികിൽസ തേടി

ഇഫ്താറിൽ ഭക്ഷ്യവിഷബാധ; 150ലേറെ പേർ ചികിത്സ തേടി ലഖ്നോ: ഉത്തർപ്രദേശിലെ ബഹ്റായിജ് ജില്ലയിൽ മദ്റസയിൽ സംഘടിപ്പിച്ച ഇഫ്താറിൽ പെങ്കടുത്ത 150ലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഹർവതൻദ് എന്ന ഗ്രാമത്തിലെ മദ്റസയിലാണ് നോമ്പുതുറ നടന്നത്. ഇവിടെ ഭക്ഷണം കഴിച്ചവർക്ക് പിന്നീട് വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിച്ച ഇവർക്ക് ചികിത്സ നൽകി വിട്ടയച്ചു. ആർക്കും പരിക്ക് ഗുരുതരമല്ല. പൊലീസ് ഭക്ഷണത്തി​െൻറ സാമ്പ്ൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.