കോഴിക്കോട്: ജില്ലയുടെ പൊതുസ്വത്തെന്ന നിലയിൽ മെഡിക്കൽ കോളജിന് ത്രിതല പഞ്ചായത്തുകളുടെ സഹായം ലഭ്യമാക്കാൻ സാഹചര്യമൊരുങ്ങുന്നു. സൗകര്യങ്ങൾ ഒരുക്കാൻ ബുദ്ധിമുട്ടുന്ന മെഡിക്കൽ കോളജിന് കോർപറേഷൻ ഫണ്ടിൽനിന്നടക്കം പണം കണ്ടെത്താൻ നടപടിയുണ്ടാകുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ് പറഞ്ഞു. നഗരത്തിലെ വിവിധ പദ്ധതികളെപ്പറ്റി ആലോചിക്കാൻ നഗരസഭാ ഒാഫിസിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ട് ആധുനിക അറവുശാല, മാലിന്യ സംസ്കരണ പ്ലാൻറുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖകൾ തയാറാക്കാൻ യോഗം വിവിധ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മെഡിക്കൽ കോളജ് സീവേജ് പദ്ധതിയിൽനിന്ന് മാലിന്യമൊഴുകുന്നത് മായനാട്ടുകാരുടെ മാത്രം പ്രശ്നമായി കാണരുത്. അമൃത് പദ്ധതി വഴിയും ഇതിന് പണം കണ്ടെത്താൻ ശ്രമിക്കും. നഗരത്തിൽ ഖരമാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാൻ അടിയന്തര നടപടിയെടുക്കാനും തീരുമാനിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ മീരാദർശക്, ജില്ല കലക്ടർ യു.വി. േജാസ് തുടങ്ങിയവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.