കോഴിക്കോട്: പാളത്തൊപ്പിയിട്ട് മുണ്ട് മാടിക്കെട്ടി മേയർ പൂട്ടിനിറങ്ങി. മുറത്തിൽ നിന്ന് െനല്ല് വാരിവിതച്ച് പിറകെ കൃഷി കർമസമിതി ചെയർമാനും. നടക്കാവ് ഗവ. ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകരാകാൻ പഠിക്കുന്ന വിദ്യാർഥിനികൾക്ക് പഴയ കൃഷിരീതി പഠിപ്പിക്കുന്നതിന് 50 സെേൻറാളം സ്ഥലത്ത് കര നെല്ല് വിതക്കുന്നതിെൻറ ഉദ്ഘാടനമാണ് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചത്. നിലമൊരുക്കാൻ കാക്കൂരിൽനിന്ന് നഗരത്തിലെത്തിയ കുമ്മങ്ങോട്ട് പൊയിലിൽ ശിവദാസനും അദ്ദേഹത്തിെൻറ പുല്ല, കരിമ്പൻ എന്നീ ഉരുക്കൾക്കുമൊപ്പമാണ് മേയർ കൃഷിക്കിറങ്ങിയത്. മേയറും കൃഷി കർമസമിതി ചെയർമാൻ പൊറ്റങ്ങാടി കിഷൻചന്ദും വിദ്യാർഥിനികളും അധ്യാപകരും ചേർന്ന് വിതക്കാനിറങ്ങുകയായിരുന്നു. കരയിൽ കൃഷിചെയ്യാൻ ഉചിതമായ ‘ഉമ’ ഇനം നെല്ലും വിദഗ്ധ സഹായവും നൽകുന്നത് കോഴിക്കോട് കൃഷിഭവനാണ്. ഗവ. ടി.ടി.െഎ പ്രവർത്തിക്കുന്നത് മുമ്പ് സാമൂതിരി കുടുംബം വകയായിരുന്ന വലിയ കൊട്ടാരത്തിലാണ്. തൊട്ട് മുന്നിലെ പാത കൊട്ടാരം റോഡായത് ഇൗ കെട്ടിടമുള്ളത് കൊണ്ടാണ്. 200 വിദ്യാർഥിനികളും 20 ഒാളം എൽ.പി സ്കൂൾ വിദ്യാർഥികളും അധ്യാപകരടക്കം 14 ജീവനക്കാരും ഇവിടെയുണ്ട്. പഴമയുറങ്ങുന്ന കൊട്ടാരത്തിന് പിറകിൽ വിശാലമായ മുറ്റത്താണ് കൃഷി. പറമ്പിലെ പച്ചക്കറികൃഷി പുതിയ മഴമറയിേലക്ക് മാറ്റിയാണ് സ്ഥലം കണ്ടെത്തിയത്. ചന്ദനം, ലക്ഷ്മി തരു, അരളി തുടങ്ങി നിരവധി ഒൗഷധസസ്യങ്ങൾ നിറഞ്ഞ ഗ്രീൻവാലിയും കൊട്ടാരവളപ്പിൽ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ മികച്ച പച്ചക്കറികൃഷിക്കുള്ള ജില്ലതല പുരസ്കാരം കിട്ടി. കൊട്ടാര വളപ്പിലെ പഴയ വറ്റാത്ത കുളം നവീകരിച്ച് ജലസേചനത്തിനായി ഉപയോഗിക്കുന്നു. ഡി.ഡി.ഇ ഗിരീഷ് ചോലയിൽ, കൃഷി ഒാഫിസർ എ. ഇസ്മയിൽ, പ്രിൻസിപ്പൽ ടി.സി. റോസ് മേരി, കൃഷി കോ ഒാഡിനേറ്റർ പി. ജമുനാദേവി, മുഹമ്മദ് റഷീദ്, കൃഷി അസി. ടി. രൂപക് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.