മുക്കം: കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം മുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും ബീഫ് ഫെസ്റ്റും സംഘടിപ്പിച്ചു. എസ്.കെ പാർക്കിൽ നടന്ന പരിപാടി സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സുന്ദരൻ മാസ്റ്റർ, കെ.ടി. ശ്രീധരൻ, പി.ടി. ബാബു എന്നിവർ സംസാരിച്ചു. മുക്കം: ഡി.വൈ.എഫ്.ഐ മുക്കം സൗത്ത് മേഖല കമ്മിറ്റി മണാശ്ശേരിയിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. എ.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.കെ. സജി അധ്യക്ഷത വഹിച്ചു. ദീപു പ്രേംനാഥ്, എൻ. സുനിൽ, എ.പി. ജാഫർ ശരീഫ്, നോർമൻ എന്നിവർ സംസാരിച്ചു. ശ്രീജിത്ത്, രനിൽ രാജ്, സുമേഷ്, അജീഷ് തുടങ്ങിയവർ നേതൃത്വം നൽകി. കൊടുവള്ളി: മൃഗസംരക്ഷണത്തിെൻറ പേരിൽ ഇന്ത്യയിലെ മനുഷ്യരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്ന കേന്ദ്ര നടപടി പിൻവലിക്കണമെന്ന് അവശ്യപ്പെട്ട് സി.പി.ഐ കൊടുവള്ളി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളിയിൽ ബീഫ് ഫെസ്റ്റും ഫാഷിസ്റ്റ് പ്രതിരോധ സദസ്സും സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം. പൗലോസ് ഉദ്ഘാടനം ചെയ്തു. പി.ടി.സി. ഗഫൂർ അധ്യക്ഷത വഹിച്ചു. കെ. മൂസ, കെ.വി. സുരേന്ദ്രൻ, കെ. സോമൻ, ടി.പി. കുഞ്ഞാലി ഹാജി, കെ. രവീന്ദ്രൻ, എ.കെ. ജാഫർ, പി.വി. വജീഹുദ്ദീൻ എന്നിവർ സംസാരിച്ചു. മുസ്തഫ സ്വാഗതവും ശ്രീധരൻ നന്ദിയും പറഞ്ഞു. കൊടുവള്ളി: അറവുമാട് വിൽപന നിരോധിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൊടുവള്ളി നഗരസഭ കമ്മിറ്റി നടത്തുന്ന പ്രതിഷേധ ബഹുജനറാലിയും പൊതുയോഗവും കന്നുകാലിച്ചന്തയും അഞ്ചിന് വൈകീട്ട് നടക്കും. എൽ.ഡി.എഫ് യോഗത്തിൽ ഒ.പി.ഐ. കോയ അധ്യക്ഷത വഹിച്ചു. നാസർകോയ തങ്ങൾ, കെ. ബാബു, പി.ടി.സി. ഗഫൂർ, വി. രവീന്ദ്രൻ, ഒ.ടി. സുലൈമാൻ, കെ. ഷറഫുദ്ദീൻ, സി.കെ.സി. അബു, കെ. സോമൻ, ഒ.പി. റസാഖ്, അലി മാനിപുരം, പി.സി. വേലായുധൻ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.