നാദാപുരം: പ്രതീക്ഷ കൈവിടാതെ തോരണങ്ങൾ തൂക്കി സുജാത ടീച്ചർ കാത്തിരുന്നെങ്കിലും വെള്ളൂർ നോർത്ത് എൽ.പി സ്കൂളിൽ ഇത്തവണയും കുട്ടികൾ എത്തിയില്ല. വ്യാഴാഴ്ച അതിരാവിലെതന്നെ സ്കൂളിലെത്തിയ ടീച്ചർ നവാഗതരെ വരവേൽക്കാൻ സർക്കാർ തയാറാക്കിയ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ഫോട്ടോയോടു കൂടിയ ബാനറും പോസ്റ്ററും ചുവരിൽ പതിച്ച് സ്കൂൾ അലങ്കരിച്ച് കുട്ടികളെയും കാത്തുനിന്നെങ്കിലും ആരുമെത്താതായതോടെ ടീച്ചറുടെ കാത്തിരിച്ച് വെറുതെയാവുകയായിരുന്നു. കഴിഞ്ഞവർഷം ഒരു കുട്ടി മാത്രമായിരുന്നു ഒന്നാം തരത്തിൽ ഉണ്ടായിരുന്നത്. സ്കൂളിലെ മറ്റൊരു ടീച്ചറുടെ മകനായിരുന്നു ഒന്നാംതരത്തിലെ പഠിതാവ്. മറ്റ് കുട്ടികൾ ഇല്ലാത്തതിനാൽ കഴിഞ്ഞ അധ്യയന വർഷം പകുതിയായപ്പോൾ ടി.സി വാങ്ങിപ്പോയി. സ്കൂളിലെ മൂന്ന് അധ്യാപികമാർ പഠിതാക്കൾ ഇല്ലാതായതോടെ പ്രൊട്ടക്ഷെൻറ ഭാഗമായി പുനർവിന്യസിക്കപ്പെട്ടു. ഇതോടെ പ്രധാനാധ്യാപികയായ സുജാത ടീച്ചർ തനിച്ചാകുകയായിരുന്നു. സ്കൂളിൽ മുമ്പ് നാല് ഡിവിഷനുകളിലായി നൂറോളം വിദ്യാർഥികൾ പഠിച്ചിരുന്നു. പിന്നീട് ക്രമേണ വിദ്യാർഥികൾ കുറഞ്ഞുവന്നു. ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ മാനേജ്മെൻറിെൻറ കാര്യമായ ഇടപെടൽ ഇല്ലാതായതോടെയാണ് സ്കൂൾ തകർച്ചയിലേക്ക് നീങ്ങിയത്. മറ്റു സ്കൂളുകൾ ഹൈടെക്കിലേക്ക് കുതിക്കുമ്പോൾ ഇവിടെ വൈദ്യുതിപോലും അന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.