നാടിന് ആഘോഷമായി ജില്ല പ്രവേശനോത്സവം

മാവൂർ: അക്ഷരമുറ്റത്തേക്ക് ആദ്യമായി കാലെടുത്തുവെച്ച കുരുന്നുകളോടൊപ്പം നാടൊന്നടങ്കം ഒഴുകിയെത്തിയപ്പോൾ ജില്ലതല പ്രവേശനോത്സവം നാടി​െൻറ ഉത്സവമായി. മാവൂർ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ മണക്കാട് ഗവ. യു.പി സ്കൂളാണ് ജില്ല പ്രവേശനോത്സവത്തിന് വേദിയായത്. വർണ ഉടുപ്പിട്ടും മുത്തുക്കുടയേന്തിയും അക്ഷരമാലയെഴുതിയ പ്ലക്കാർഡും മറ്റുമായി വിദ്യാർഥികളും അവർക്ക് പിന്തുണയേകി രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന വർണശബളമായ ഘോഷയാത്രയോടെയാണ് പ്രേവശനോത്സവത്തിന് തുടക്കമായത്. തെയ്യവും കോൽക്കളിയും ഒപ്പനയും ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും േഘാഷയാത്രക്ക് മാറ്റേകി. മണക്കാട് സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ചെറൂപ്പ അങ്ങാടി ചുറ്റി സ്കൂളിൽതന്നെ സമാപിച്ചു. സ്കൂൾ മുറ്റത്ത് ഒരുക്കിയ പ്രേത്യക വേദിയിൽ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.കെ. പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നവാഗതരെ സ്വീകരിച്ചു. വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ബുള്ളറ്റിൻ പ്രകാശനം ചെയ്തു. യൂനിഫോം വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർമാൻ മുക്കം മുഹമ്മദും വിദ്യാലയ വികസന രേഖ പ്രകാശനം ഡയറ്റ് പ്രിൻസിപ്പൽ കെ. പ്രഭാകരനും നിർവഹിച്ചു. സ്കൂളിനെ പച്ചപ്പണിയിക്കാനുള്ള വൃക്ഷത്തൈ വിതരണ ഉദ്ഘാടനം ഡി.പി.ഒ എം. ജയകൃഷ്ണണനും മഷിപ്പേന വിതരണോദ്ഘാടനം എ.ഇ.ഒ വി.പി. മിനിയും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. കവിതാഭായ്, കെ. ഉസ്മാൻ, കെ.സി. വാസന്തി, അംഗങ്ങളായ ഇ.ടി. സുനീഷ്, ടി. ഉണ്ണികൃഷ്ണൻ, ഇ. സുധ, യു.എ. ഗഫൂർ, പി. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രവികുമാർ പനോളി, ഡി.പി.ഒമാരായ കെ.എസ്. ദവാസുദേവൻ, എ.കെ. അബ്ദുൽ ഹഖീം, പി. വസീഫ്, ബി.പി.ഒ എൻ. അജയകുമാർ, എം. ധർമജൻ, കെ.ജി. പങ്കജാക്ഷൻ, വി.എസ്. രഞ്ജിത്, എ.കെ. മുഹമ്മദലി, കെ.സി. വത്സരാജ്, എം. മാധവൻ മാസ്റ്റർ, ടി. മുഹമ്മദലി, സത്യൻ കളരിക്കൽ, ഇ.ടി. ബ്രിജേഷ്, രശ്മി, വി.കെ. സുമ എന്നിവർ സംസാരിച്ചു. വി. രാജഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയിൽ സ്വാഗതവും സുരേഷ് പുതുക്കുടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.