േകാഴിക്കോട്: വിനോദ സഞ്ചാര മേഖലയിൽ ജില്ലയുടെ പുറകോട്ടടിക്ക് പരിഹാരം കാണാൻ നീക്കം. ഏറെക്കാലമായി ഒഴിഞ്ഞുകിടക്കുന്ന ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിസ്ഥാനേത്തക്ക് നിയമനത്തിന് നടപടികളായി. സ്വതന്ത്ര ചുമതലയുള്ള ആദ്യത്തെ സെക്രട്ടറിയായി ബിനോയ് വേണുഗോപാൽ അടുത്തദിവസം ചുമതലയേൽക്കും. ജില്ലയിൽ വിനോദ സഞ്ചാരമേഖലയിൽ നടപ്പാക്കേണ്ട പദ്ധതികളെപ്പറ്റി ചർച്ചചെയ്യാനുള്ള യോഗം 23ന് നടക്കും. ടൂറിസം മന്ത്രി പെങ്കടുക്കുന്ന യോഗത്തിൽ സമഗ്ര പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ജില്ലാ കലക്ടർ യു.വി. ജോസ് പറഞ്ഞു. സംസ്ഥാനത്ത് 14 ജില്ലകളിൽ ടൂറിസത്തിെൻറ കാര്യത്തിൽ ഏറ്റവും മോശമാണ് കോഴിക്കോടെന്ന് അദ്ദേഹം പറഞ്ഞു. കടപ്പുറം മോടിപിടിപ്പിക്കൽ, സരോവരം പാർക്ക് തുടങ്ങി പല പദ്ധതികളും മതിയായ സംരക്ഷണമില്ലാതെ നശിക്കുകയാണ്. കടപ്പുറത്ത് ഭട്ട് റോഡ് ബീച്ചിലും കോന്നാട് മേഖലയിലും ലക്ഷങ്ങൾ ചെലവിട്ടുള്ള മോടിപിടിപ്പിക്കൽ അലേങ്കാലപ്പെട്ടു കിടപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.