കൊടുവള്ളി: വേനലവധി കഴിഞ്ഞ് സ്കൂളുകൾ ഇന്ന് തുറക്കാനിരിക്കെ പുതിയ സ്കൂളിലേക്കുള്ള ഒരുക്കത്തിനിടെ സഹപാഠികളായ രണ്ട് കുട്ടികളുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. ആരാമ്പ്രം കൊട്ടക്കാവയൽ കരിപ്പൂർ പുറായിൽ ഷമീറിെൻറ(ഖത്തർ) മകൻ മുഹമ്മദ് ആദിൽ (12), നായിക്കുണ്ടത്തിൽ മുഹമ്മദിെൻറ (ഖത്തർ) മകൻ മുഹമ്മദ് അൽത്താഫ്(13) എന്നിവരാണ് മരിച്ചത്. അയൽവാസികളും കുടുംബ സുഹൃത്തുക്കളുമായ ഇവർ ആരാമ്പ്രം ജി.എം.യു.പി സ്കൂളിൽ ഏഴാം തരം പഠനം പൂർത്തിയാക്കി മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് എട്ടാം തരത്തിൽ ചേരാനിരിക്കുകയായിരുന്നു. പുസ്തകങ്ങളും യൂനിഫോമുമെല്ലാം വാങ്ങിയ ഇവർ പുതിയ ചെരുപ്പ് വാങ്ങിക്കാനാണ് പടനിലത്തിനടുത്ത് കുമ്മങ്ങോട്ടുള്ള ചെരുപ്പ് കടയിലേക്ക് പുറപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് നാടിനെ നടുക്കിയ അപകടം. നോമ്പ്കാരായ ഇവർ വീടിനടുത്തുള്ള കരിപ്പൂർ മസ്ജിദിൽ ളുഹർ നമസ്കാരം കഴിഞ്ഞതിന് ശേഷം ശ്രമദാന പരിപാടിയിലും പങ്കെടുത്ത ശേഷമായിരുന്നു പടനിലത്തേക്ക് പുറപ്പെട്ടത്. ദേശീയപാതയിൽ പടനിലത്തിനടുത്ത് പാറക്കടവ് വളവിലാണ് വിദ്യാർഥികൾ കാറിടിച്ച് ദാരുണമായി മരണപ്പെട്ടത്. കോഴിക്കോട് നിന്നും വയനാട് കൽപറ്റ ഭാഗത്തേക്ക് അമിത വേഗതയിൽ പോവുകയായിരുന്ന കെ.എൽ 12 കെ. 706 കാർ നിയന്ത്രണം വിട്ട് കുട്ടികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പെട്ട കാർ സമീപത്തെ വീടിെൻറ മതിലിനടുത്ത് അടുക്കിവെച്ച ചെങ്കൽ അട്ടിയിലിടിച്ചാണ് നിന്നത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പൊലീസ് അപകടത്തിൽപ്പെട്ട കാർ എടുത്ത് മാറ്റാൻ ശ്രമിച്ചത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.