കോഴിക്കോട്: മാവൂര്‍ റോഡ് ജങ്ഷനടുത്ത് ബാങ്ക്റോഡിലുള്ള എയിംഫിൽ ഇൻറർനാഷനൽ അക്കാദമിയിൽ ഏവിയേഷൻ കോഴ്‌സിനു ചേര്‍ന്ന് തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ നിരാഹാര സമരത്തിലേക്ക്. വ്യാഴാഴ്ച മുതല്‍ സ്ഥാപനത്തിനുമുന്നില്‍ മരണംവരെ നിരാഹാരസമരം നടത്തുമെന്ന് വിദ്യാര്‍ഥികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവേശനം നേടുേമ്പാൾ പറഞ്ഞ കാര്യങ്ങളൊന്നും ഇതുവെര പാലിച്ചിട്ടില്ല. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി ഒറിജിനൽ സർട്ടിഫിക്കറ്റുകൾ തിരിച്ച് നല്‍കാനും സ്ഥാപനമേധാവികൾ തയാറായിട്ടില്ല. സ്ഥാപനത്തിെൻറ പേര് മോശമാക്കി എന്ന് കാണിച്ച് വീട്ടിലേക്ക് വിളിച്ച് രക്ഷിതാക്കളെയടക്കം നിരന്തരം ഭീഷണിപ്പെടുത്തുകയും വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കാനും ശ്രമിക്കുകയാണ്. എന്നാൽ, നിജസ്ഥിതിയറിയാത്ത കുട്ടികൾ സ്ഥാപനത്തിൽ ഇപ്പോഴും പ്രവേശനം േനടുകയാണ്. അവരുടെ ഭാവിയും അവതാളത്തിലാകും. രണ്ടുമുതൽ നാലുലക്ഷം രൂപവരെ ഫീസ് നൽകിയാണ് ചേര്‍ന്നത്. ഭാരതിയാർ യൂനിവേഴ്സിറ്റിയുെട സർട്ടിഫിക്കറ്റാണ് നൽകുകയെന്ന് പറഞ്ഞിരുന്നെങ്കിലും ഡിജിറ്റോ യൂനിവേഴ്സിറ്റിയുടേതെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് നൽകുന്നത്. ഇൗ സർട്ടിഫിക്കറ്റ് എയിംഫിൽ അക്കാദമി സ്വയം നൽകുന്ന സർട്ടിഫിക്കറ്റാണ്. മിക്കവരും വിദ്യാഭ്യാസ ലോണെടുത്തു പടിക്കുന്നവരാണ്. പരിഹാരമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ജില്ല കലക്ടർക്കും മനുഷ്യവകാശ കമീഷനും പരാതി നൽകിയിരുന്നു. കേസന്വേഷണത്തില്‍നിന്ന് നടക്കാവ് എസ്.ഐയെ മാറ്റി ഡിവൈ.എസ്.പിക്ക് ചുമതല നല്‍കിയെങ്കിലും ഇതുവരെ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വാർത്താസമ്മേളനത്തില്‍ വിദ്യാർഥികളായ സി.വി. ഹര്‍ഷാദ്, കീര്‍ത്തിമ വിജയൻ, വി. രേഷ്മ, സി.പി. ആതിര, ഷിറ്റിഷ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.