കോഴിക്കോട്: ലോറിയിടിച്ച് മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ തൊണ്ടയാട് ബൈപാസിൽ നേതാജി നഗറിനടുത്തുണ്ടായ അപകടത്തിലാണ് ഇദ്ദേഹം മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. 70 വയസ്സ് തോന്നിക്കുന്ന ഇദ്ദേഹത്തിന് 157 സെൻറിമീറ്ററാണ് ഉയരം. ഇരുനിറം, കഷണ്ടിയോടുകൂടിയ നരച്ചമുടി. വെള്ളയിൽ റോസ് നിറത്തിലുള്ള വരകളോടുകൂടിയ ഷർട്ടും കാപ്പി നിറത്തിലുള്ള പാൻറ്സുമാണ് വേഷം. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987176, 9497963589 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.