കോഴിക്കോട്: മൂന്നാറിൽ കുരിശുകൃഷിയും റിസോർട്ട്കൃഷിയുമാണ് നടക്കുന്നതെന്നും ഇതിനെ പിന്തുണക്കാത്ത അധികാരികളില്ലെന്നും ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി.കെ. ജാനു പറഞ്ഞു. കേരള സാംബവർ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ വനിത^യുവജന^വിദ്യാർഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ബിനാമിപ്പണിയെടുക്കുകയാണ് അധികൃതർ. അവരെ സംരക്ഷിക്കാനായി പാവപ്പെട്ടവരുടെ പേരിൽ കുറ്റം ചാർത്തുകയാണ്. മാറിമാറി വരുന്ന സർക്കാറുകൾ അതിഭീകരമായ മനുഷ്യാവകാശലംഘനം നടത്തിക്കൊണ്ടിരിക്കുന്നു. ആദിവാസികളുടെയും പട്ടികജാതിക്കാരുടെയും പ്രശ്നം പരിഹരിക്കാൻ ഇവിടത്തെ സർക്കാറുകൾക്ക് താൽപര്യമില്ല, തങ്ങളിൽപെട്ടവർ ഇന്നും ജാഥക്ക് എണ്ണംകൂട്ടാനുള്ളവരാണ്. ഭൂരഹിതരായ താഴ്ന്ന ജാതിക്കാരുെട ചിത്രം നൽകിയാണ് സർക്കാർ പരസ്യം നൽകുന്നത്. ഈ പരസ്യത്തിനെതിരെ എല്ലാവരും രംഗത്തുവരണം. കാര്യങ്ങൾ നടപ്പാക്കിയശേഷം പരസ്യംചെയ്യട്ടെയെന്ന് അവർ പറഞ്ഞു. താൻ സംഘ്പരിവാറിെൻറയും ബി.ജെ.പിയുടെയും കൂടെപ്പോയി എന്ന പ്രചാരണം നടത്തുകയാണ് ഇവിടെയുള്ള മറ്റു രാഷ്ട്രീയ പാർട്ടികൾ. കേരളത്തിലെ യു.ഡി.എഫ്, എൽ.ഡി.എഫ് പാർട്ടികളുടെ സമീപനം മോശമായതുകൊണ്ടാണ് താൻ എൻ.ഡി.എ തെരഞ്ഞെടുത്തത്. അവർതന്നെയാണ് നമ്മെ എൻ.ഡി.എയിലേക്ക് തള്ളിവിട്ടതെന്നും ഇത് നമ്മുടെ തെറ്റല്ല എന്നും ജാനു കൂട്ടിച്ചേർത്തു. കെ.എസ്.എസ്.വൈ.എഫ് പ്രസിഡൻറ് പി.എം. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കെ. ലേഖ, രാഘവൻ കേദാരം, ഭാനുമതി ജയപ്രകാശ്, കെ.ഐ. ഹേമലത, പി. ഷൈജി, ടി.ഐ. ചന്ദ്രൻ, എം.കെ. ശിവൻകുട്ടി എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന നേതാക്കളെ ആദരിക്കലും ഭാരവാഹി തെരഞ്ഞെടുപ്പും കലാപ്രതിഭകളെ ആദരിക്കലും നടന്നു. ആദരിക്കൽ പരിപാടി കോഴിക്കോട് ശാരദ ഉദ്ഘാടനം ചെയ്തു. വിനോദ് കോവൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. photo ab
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.