മാനന്തവാടി: -ജില്ലയിൽ വീണ്ടും ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം അഞ്ചായി. വെള്ളമുണ്ട പഞ്ചായത്തിലെ 21കാരിക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. തൊണ്ടവേദനയും പനിയുമായി മേയ് 28ന് യുവതിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മേയ് 30ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. തുടർന്ന് യുവതിയുടെ സ്വാബ് കള്‍ചര്‍, പി.സി.ആര്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 11കാരനാണ് ഈ വർഷം ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തുടർന്ന് പൂതാടി പഞ്ചായത്തിലെ 17കാരിക്കും മാനന്തവാടി നഗരസഭ പരിധിയിലുള്ള 15കാരിക്കും ചീരാലിലെ തമിഴ്‌നാട് അതിര്‍ത്തിഗ്രാമത്തിലെ ആദിവാസി കോളനിയിലെ ഒമ്പതുവയസ്സുള്ള പെണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടപ്പിൽ വരുത്തുമെന്നും പ്രതിരോധമരുന്നുകളോടുള്ള ചിലരുടെ മനോഭാവമാണ് ജില്ലയില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം വരാന്‍ കാരണമായതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. തൊണ്ടവേദനയും പനിയും ഉള്ളവര്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ ചികിത്സ തേടണമെന്നും സ്വയംചികിത്സയരുതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അഭ്യർഥിച്ചു. കുടുംബസംഗമവും യാത്രയയപ്പും കൽപറ്റ: കേരള എൻ.ജി.ഒ സംഘ് വയനാട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ അംഗങ്ങളുടെ കുടുംബസംഗവും ഈ വർഷം സർവിസിൽനിന്ന് വിരമിച്ച അംഗങ്ങൾക്കുള്ള യാത്രയയപ്പും ഇൗമാസം നാലിന് നടക്കും. കൽപറ്റയിലെ ബി.എം.എസ് ജില്ല കാര്യാലയം ഹാളിലാണ് പരിപാടി. മീനങ്ങാടി നാരായണ അദ്വൈതാശ്രമം മഠാധിപതി വേദചൈതന്യ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തും. ജില്ല അധ്യക്ഷൻ കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി.എം.എസ് ജില്ല ഉപാധ്യക്ഷൻ സന്തോഷ് ജി. നായർ, എൻ.ജി.ഒ സംഘ് സംസ്ഥാന ഉപാധ്യക്ഷൻ കെ.ടി. സുകുമാരൻ, സംസ്ഥാന സമിതി അംഗം എം.കെ. പ്രസാദ്, ജില്ല ജില്ല ട്രഷറർ കെ. മോഹനൻ, കമ്മിറ്റി അംഗങ്ങളായ വി. ഭാസ്കരൻ, കെ. നിധീഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.പി. മുരളീധരൻ സ്വാഗതവും മാനന്തവാടി താലൂക്ക് സെക്രട്ടറി എം.കെ. സുരേഷ് നന്ദിയും പറഞ്ഞു. പവിത്രന്‍ മാസ്റ്റര്‍ പടിയിറങ്ങുന്നു കണിയാമ്പറ്റ: ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വയനാട് ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ സജീവ സാന്നിധ്യവുമായ സി.കെ. പവിത്രന്‍ മാസ്റ്റര്‍ ഔദ്യോഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങുന്നു. കണിയാമ്പറ്റ ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകനായ ഇദ്ദേഹം 1985ല്‍ കണ്ണൂര്‍ ജില്ലയിലെ ഈസ്റ്റ് മൊകേരി യു.പി സ്കൂളിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. കാസർകോട് ജില്ലയിലെ ചന്ദ്രഗിരി ഗവ. ഹൈസ്കൂളിലും തുടര്‍ന്ന് വൈത്തിരി ഗവ. ഹൈസ്കൂളിലും പിന്നീട് 18 വര്‍ഷം കണിയാമ്പറ്റ ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലും ജോലി ചെയ്തു. മികച്ച ചിത്രകാരന്‍, ജില്ല, സംസ്ഥാന കലാമേളകളുടെ കരുത്തനായ സംഘാടകന്‍, സംസ്ഥാന അധ്യാപക പരിശീലകന്‍, പാഠപുസ്തക നിർമാണ സമിതിയിലെ ക്ഷണിതാവ്, മോക് പാര്‍ലമെൻറ് സംസ്ഥാനതല പരിശീലകന്‍, ഗിഫ്റ്റഡ് കുട്ടികളുടെ ചുമതലക്കാരന്‍, ജില്ല വിദ്യാഭ്യാസ സമിതി അംഗം, ഗോത്രവര്‍ഗ വിദ്യാർഥികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ഗോത്രസാരഥി, ഗോത്രവെളിച്ചം പദ്ധതികളുടെ ആസൂത്രകന്‍ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. ജില്ലയിലെ ഒട്ടുമിക്ക മേളകളുടെയും എംബ്ലം തയാറാക്കിയത് പവിത്രൻ മാസ്റ്ററാണ്. ഏച്ചോം സര്‍വോദയ സ്കൂളിലെ അധ്യാപികയായ എ.ജെ. ആലീസാണ് ഭാര്യ. മകന്‍ ശ്യാം വിപിന്‍ പീച്ചങ്കോട് കമ്യൂണിറ്റി ഹെല്‍ത്ത് സെൻററില്‍ ഡോക്ടറാണ്. WEDWDL5 CK Pavithran സി.കെ. പവിത്രന്‍ മാസ്റ്റര്‍ ************************ WEDWDL6 JAYARAJAN (PADAM ONLY) സർവിസിൽനിന്ന് വിരമിച്ച കണിയാമ്പറ്റ ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എ.ഇ. ജയരാജന്‍ ************************ WEDWDL7 HANEEN എൽ.എസ്.എസ് നേടിയ സി.എച്ച്. മുഹമ്മദ് ഹനീൻ (എ.എൽ .പി.എസ് ചെറുകര) WEDWDL8 ALAN SEBASTIAN എൽ.എസ്.എസ് വിജയി അലൻ സെബാസ്റ്റ്യൻ (എസ്.എൻ.എം.എൽ.പി സ്കൂൾ, വരയാൽ) വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കാൻ ട്രാഫിക് െപാലീസും പൊതുമരാമത്ത് വകുപ്പും കൈകോർത്തു മാനന്തവാടി: അധ്യയന വർഷാരംഭദിനത്തിൽതന്നെ സ്കൂൾ, കോളജ് വിദ്യാർഥികളുടെ സുരക്ഷയൊരുക്കാൻ മാനന്തവാടി ട്രാഫിക് പൊലീസും പൊതുമരാമത്ത് വകുപ്പും കൈകോർത്തു. മാനന്തവാടി നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലും ദ്വാരക മുതൽ കണിയാരം, ഒണ്ടയങ്ങാടി വരെയുള്ള സ്കൂളുകൾക്കു മുന്നിലും സീബ്രലൈനുകൾ നിർമിച്ചും ദിശാസൂചക ബോർഡുകൾ സ്ഥാപിച്ചുമാണ് സുരക്ഷക്രമീകരണങ്ങൾ നടത്തിയത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. നഗരത്തിലെ സീബ്രാലൈനുകൾ മാഞ്ഞുപോയതുമൂലം കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെട്ടിരുന്നു. സ്കൂൾ തുറക്കുന്നതോടെ ദുരിതം വർധിക്കുന്നത് മനസ്സിലാക്കിയാണ് നടപടിയുമായി രംഗത്തുവന്നതെന്ന് മാനന്തവാടി ട്രാഫിക് എസ്.ഐ ടി.വി. തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.