കോഴിക്കോട്: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള പിണറായി സർക്കാറിെൻറ തീരുമാനം, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും, അദാനിയെയും ഉമ്മൻ ചാണ്ടിയെയും സംരക്ഷിക്കാനുമാണെന്ന് ആം ആദ്മി പാർട്ടി. ജുഡീഷ്യൽ അന്വേഷണം ഒരു റിട്ട. ജഡ്ജി നടത്തിയാൽ, അതിെൻറ നിയമ സാധുത പരിമിതമാണ്. വർഷങ്ങൾക്കു ശേഷം റിപ്പോർട്ട് വരുേമ്പാഴേക്കും പദ്ധതി വലിയതോതിൽ മുന്നേറിക്കഴിഞ്ഞിരിക്കും. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക വഴി, കരാർ തിരുത്തേണ്ട എന്ന നിലപാടാണ് ഇടതുപക്ഷം പ്രകടിപ്പിക്കുന്നത്. വിഴിഞ്ഞം പദ്ധതിയിലെ അഴിമതി തുറന്നുകാട്ടിക്കൊണ്ടും ആ പദ്ധതി കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.