കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു

കോഴിക്കോട്: പാലാട്ടുതാഴത്ത് റോഡ്റോളർ അപകടത്തിൽ ജീവൻ പൊലിഞ്ഞ ഇടവഴിപ്പുറം വീട്ടിൽ നടുക്കണ്ടി ഗിരീശ​െൻറ കുടുംബത്തിന് വീടുനിർമിക്കാനായി കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു. എം.െക. രാഘവൻ എം.പി, എ. പ്രദീപ്കുമാർ എം.എൽ.എ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കൗൺസിലർ ജിഷ ഗിരീഷ് എന്നിവർ രക്ഷാധികാരികളായും കുഞ്ഞോത്ത് അഹമ്മദ് കോയ ചെയർമാനായും പി.പി. അബ്ദുൽ റഹ്മാൻ കൺവീനറായും മല്ലിശ്ശേരി ദയാനന്ദൻ ട്രഷററായുമാണ് കമ്മിറ്റി രൂപവത്കരിച്ചത്. അർബൻ ബാങ്ക് മലാപറമ്പ് ശാഖയിൽ നടുക്കണ്ടി ഗിരീശൻ കുടുംബസഹായ സമിതി എന്ന പേരിൽ എസ്.ബി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ:109100010000822. ഐ.എഫ്.എസ്.ഇ: FDRL0CCUB01 photo gireesan നടുക്കണ്ടി ഗിരീശൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.