പുകയില വിരുദ്ധദിനം ആചരിച്ചു

കോഴിക്കോട്: പുകയില വളർച്ചയ്ക്ക് ഭീഷണി എന്ന സന്ദേശമുയർത്തി പുകയില വിരുദ്ധദിനം ആചരിച്ചു. ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ നടന്ന പരിപാടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആശാദേവി ഉദ്ഘാടനം ചെയ്തു. പുകയിലയിൽനിന്ന് മുക്തി ആഗ്രഹിക്കുന്നവർക്ക് ഗവ. ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന പുകയില വിമുക്ത കൗൺസലിങ് കേന്ദ്രത്തി​െൻറ സഹായം തേടാവുന്നതാണെന്ന് അവർ പറഞ്ഞു. നഴ്സിങ് വിദ്യാർഥികൾക്ക് കൊളാഷ് മത്സരം, മാജിക് ഷോ എന്നിവ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ജില്ല മാസ്മീഡിയ ഓഫിസർ മണി എം.പി, ഗവ ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. സാജ്മാത്യു, ടെക്നിക്കൽ അസിസ്റ്റൻറ് നാരായണൻ, എൻ.എച്ച്.എം കൺസൾട്ടൻറ് സി. ദിവ്യ, അഞ്ജിത ശ്രീധരൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.